.
ഡെന്‍വര്‍: കത്തോലിക്കാ എഴുത്തുകാരന്‍ ജി.കെ ചെസ്റ്റര്‍ട്ടണ്‍ന്റെ നാമകരണനടപടികള്‍ക്ക് രൂപതാതലത്തില്‍ വിലക്ക്. നോര്‍ത്താംപ്ടണ്‍ ബിഷപ് പീറ്റര്‍ ഡോയല്‍ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നു കാരണങ്ങളാണ് ഇതിലേക്കായി അദ്ദേഹം വിശദീകരിക്കുന്നത്. വ്യക്തിപരമായ ആത്മീയത, രചനകളിലെ ആന്റി സെമിറ്റിസം, കള്‍ട്ട് ഓഫ് ലോക്കല്‍ ഡിവോഷന്റെ അഭാവം എന്നിവയാണവ.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചെസ്റ്റര്‍ടണിനോട് ആളുകള്‍ക്കുള്ള ഭക്തിയെക്കുറിച്ച് താന്‍ ബോധവാനാണെന്നും അതിനെ സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താന്‍ താന്‍വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും ബിഷപ് പീറ്റര്‍ വ്യക്തമാക്കി.
ഇരുപതാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ കത്തോലിക്കാവിശ്വാസത്തിന്റെ പുനരുജ്ജീവനത്തിന് മുഖ്യപങ്കുവഹിച്ച വ്യക്തിയാണ് എഴുത്തുകാരനായ ജി.കെ ചെസ്റ്റര്‍ടണ്‍. അദ്ദേഹത്തിന്റെപ്രചോദനാത്മകമായ എഴുത്തുകള്‍ ഒരുപാട് പേരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.
1874 ല്‍ ആണ് ജനനം. ചെസ്റ്റര്‍ടണ്‍ന്‌റെ നാമകരണനടപടികള്‍ റദ്ദാക്കിയത് പലരുടെയും എതിര്‍പ്പുകള്‍ക്കു കാരണമായിട്ടുണ്ട്. ചെസ്റ്റര്‍ട്ടണിന്റെ മാധ്യസ്ഥതയില്‍ നടന്ന രോഗസൗഖ്യങ്ങള്‍ അനുഭവിക്കാന്‍ സാധിച്ചവരാണ് എതിര്‍പ്പുമായി കൂടുതലും രംഗത്തിറങ്ങിയിരിക്കുന്നത്.