Thursday, November 21, 2024
spot_img
More

    ഏഴു വ്യാകുലങ്ങള്‍, ഏഴു സന്തോഷങ്ങള്‍… യൗസേപ്പിതാവിനോടുള്ള ഭക്തിക്കായി ഈ പ്രാര്‍ത്ഥന ചൊല്ലൂ

    യൗസേപ്പിതാവിനോടുള്ള ഭക്തിയുടെ ഭാഗമാണ് വിശുദ്ധന്റെ ജീവിതത്തിലെ സന്തോഷങ്ങളെയും ദു;ഖങ്ങളെയും ധ്യാനിക്കുന്നത്. ഇതിലൂടെ യൗസേപ്പിതാവിന്റെ ജീവിതത്തോട് നാം കൂടുതല്‍ അടുക്കുകയും യൗസേപ്പിതാവിന്റെ ശക്തിയേറിയ മാധ്യസ്ഥശക്തി തിരിച്ചറിയുകയും ചെയ്യും

    എന്തൊക്കെയാണ് യൗസേപ്പിതാവിന്റെ ജീവിതത്തിലെ ഏഴു സന്തോഷങ്ങളും ഏഴു ദു:ഖങ്ങളുമെന്ന് നമുക്ക് നോക്കാം.
    ഒന്നാമത്തെ ദു:ഖവും സന്തോഷവും; യൗസേപ്പിതാവിന്റെ സംശയവും മാലാഖയുടെ സന്ദര്‍ശനവും

    രണ്ടാമത്തെ ദു:ഖവും സന്തോഷവും: ഈശോയുടെ ദാരിദ്ര്യാവസ്ഥയിലുള്ള ജനനത്തെയോര്‍ത്തുള്ള സങ്കടവും രക്ഷകന്‍ പിറന്നതിലുള്ള സന്തോഷവും

    മൂന്ന്: ഈശോയുടെ ഛേദാനാചാരവും ഈശോയുടെ പേരിടലും

    നാല്: ശിമയോന്റെ പ്രവചനവും, രക്ഷാകരപദ്ധതിയുടെ ഫലങ്ങളും

    അഞ്ച്: ഈജിപ്തിലേക്കുള്ള പലായനവും ഈജിപ്തിലെ വിഗ്രഹങ്ങളുടെ തകര്‍ച്ചയും

    ആറ്: ഈജിപ്തില്‍ നിന്നുള്ള മടക്കവും ഈശോയോടും മാതാവിനോടും ഒപ്പമുള്ള നസ്രത്തിലെ ജീവിതവും

    ഏഴ്: ഈശോയെ ദേവാലയത്തില്‍ വച്ച് കാണാതെപോകു്ന്നതും തിരികെ ലഭിക്കുന്നതും.

    ഏഴ് ഞായറാഴ്ചകള്‍ തുടര്‍ച്ചയായിട്ടാണ് യൗസേപ്പിതാവിന്റെ വണക്കത്തിനായി കണ്ടെത്തേണ്ടത്. ഈ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍പ ങ്കെടുക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും വേണം. വര്‍ഷത്തിലെ ഏതു ഞായറാഴ്ചകളിലും ഈ വണക്കം ആരംഭിക്കാവുന്നതാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!