വത്തിക്കാന്‍സിറ്റി: ഇംഗ്ലണ്ടിന്റെ രാജാവായി സ്ഥാനാരോഹണം ചെയ്യുന്ന ചാള്‍സ് മൂന്നാമന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമ്മാനം ഈശോ മരിച്ച കുരിശിന്റെ രണ്ടുഭാഗങ്ങളുള്ള തിരുശേഷിപ്പ്,.
സ്ഥാനാരോഹണചടങ്ങില്‍ ഉപയോഗിക്കുന്ന പ്രധാന കുരിശിന്റെ ഉളളില്‍ ഈശോയുടെ കുരിശിന്റെ കഷ്ണങ്ങളും ഉണ്ടാവും. മെയ് ആറിനാണ് ചാള്‍സ് രാജാവിന്റെ സ്ഥാനാരോഹണം. 1534 ല്‍ ഹെന്റി എട്ടാമന്റെ കാലത്ത് കത്തോലിക്കാസഭയുമായി തെറ്റിപ്പിരിഞ്ഞാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജന്മമെടുത്തത്. ഇംഗ്ലണ്ടിലെ രാജാവാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധികാരി. ഇനി മുതല്‍ ചാള്‍സ് രാജാവായിരിക്കും ഈ പദവി അലങ്കരിക്കുക. പാപ്പായുടെ അസാധാരണമായ ഈ സമ്മാനത്തിന് യു കെ അംബാസിഡര്‍ നന്ദി അറിയിച്ചു.
വത്തിക്കാന്‍-യൂകെ സഖ്യത്തിന്റെ ശക്തിയാണ് ഇതിലൂടെ പ്രകടമായിരിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.