ക്രൈസ്തവ പാരമ്പര്യത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന സുവിശേഷകനാണ് വിശുദ്ധ മാര്‍ക്കോസ്.
വിശുദ്ധ പത്രോസിന്റെ ശിഷ്യനും രണ്ടാമത്തെ സുവിശേഷത്തിന്റെ രചയിതാവുമാണ് ഇദ്ദേഹം. പൗലോസിന്റെ മിഷനറി യാത്രകളില്‍ കൂടെയുണ്ടായിരുന്ന സെന്റ് ബര്‍ണാബാസിന്റെ കസിനായിരുന്നു മാര്‍ക്കോസ് നാലു സുവിശേഷങ്ങളില്‍ ഏറ്റവും ചെറുത് ഇദ്ദേഹത്തിന്റേതാണ്. വെറും 16 അധ്യായങ്ങള്‍ മാത്രമേ മാര്‍ക്കോസിന്റെ സുവിശേഷത്തിലുള്ളൂ.
എഡി65-70 നും ഇടയിലാണ് ഇതെഴുതിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. നാലു സുവിശേഷങ്ങളില്‍ ഏറ്റവും ആദ്യം എഴുതിയത് മാര്‍ക്കോസിന്റെ സുവിശേഷമാണെന്ന് വിശ്വസിക്കുന്ന സഭാപണ്ഡിതരുമുണ്ട്. ഈജിപ്തിലെ സഭയ്ക്ക് അടിസ്ഥാനമിട്ടത് മാര്‍ക്കോസാണ്.
വെനീസിന്റെ മധ്യസഥന്‍ കൂടിയാണ് മാര്‍ക്കോസ്.