തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം കൂടിയായിരുന്നു മെയ് ഒന്ന്. മധ്യകാലം മുതല്‍ തന്നെ തൊഴിലാളിമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി നിലവിലുണ്ടായിരുന്നു. കഠിനാദ്ധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും എളിമയുടെയും മാതൃകയായിരുന്നു ജോസഫ്. ഈശോയുടെ വളര്‍ത്തുപിതാവോ മാതാവിന്റെ വിരക്തഭര്‍ത്താവോ മാത്രമായിരുന്നില്ല ജോസഫ് തികച്ച അധ്വാനി കൂടിയായിരുന്നു. അതുകൊണ്ട് നമുക്ക് നമ്മുടെ തൊഴിലിനെയും തൊഴില്‍ മേഖലകളെയും വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.
വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോലിയെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഞങ്ങളുടെ തൊഴില്‍ദാതാക്കളെ സമര്‍പ്പിക്കുന്നു. ജോലി സമയങ്ങളെ സമര്‍പ്പിക്കുന്നു. അലസത വെടിഞ്ഞും ആത്മാര്‍ത്ഥമായും ജോലി ചെയ്യാനുള്ള കൃപ നല്കണമേ. ഞങ്ങള്‍ ചെയ്യുന്ന ചെറുതും വലുതുമായ ജോലികള്‍ ദൈവമഹത്വത്തിന് ഉപകരിക്കണമേ. അനേകര്‍ക്ക് ഈ ജോലി വഴിയായി ഉപകാരം ഉണ്ടാവാന്‍ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ ജോലിക്ക് പുതിയ അഭിഷേകം നല്കണമേ. ആത്മാവിന്റെ നിറവ് നല്കി അനുഗ്രഹിക്കണമേ. സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണേ. ഞങ്ങളുടെ ജോലിയുടെ പങ്ക് പറ്റി ജീവിക്കുന്ന എല്ലാവരെയും സമൃ്ദ്ധമായി അനുഗ്രഹിക്കണമേ. തിരുക്കുടുംബം പോലെ സന്തോഷം ഞങ്ങളുടെ കുടുംബങ്ങളില്‍ നിറയട്ടെ. ഞങ്ങളുടെ തൊഴില്‍ അഭിവൃദ്ധിക്കുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിക്കണമേ. മടുപ്പുകൂടാതെ ജോലി ചെയ്യാന്‍ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍