വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഇനിമുതല്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് രക്തസാക്ഷികളും. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. ഇതനുസരിച്ച് 2015 ല്‍ ഐഎസ് കൊലപ്പെടുത്തിയ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് രക്തസാക്ഷികള്‍ കത്തോലിക്കാസഭയുടെ ഔദ്യോഗികവിശുദ്ധരുടെ പട്ടികയില്‍ പേരു ചേര്‍ക്കപ്പെടും.
21 കോപ്റ്റിക് രക്തസാക്ഷികളെയാണ് കത്തോലിക്കാസഭ വണങ്ങുന്നത്. കോപ്റ്റിക് സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ആത്മീയമായ ഐക്യത്തിന്റെ ഭാഗമായാണ് ഇതെന്നും ഇക്കാര്യം അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മാര്‍പാപ്പ വ്യക്തമാക്കി.
മെയ് 11 ന് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് തലവന്‍ തവദ്രോസ് രണ്ടാമനും ഇതര ഓര്‍ത്തഡോക്‌സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.