തൃശൂർ :കേരള സഭാമക്കളിൽ മിഷൻ ചൈതന്യം സൃഷ്ടിക്കാനായി ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ജെറുസലേം ധ്യാന കേന്ദ്രത്തിൽ നടന്ന 4-ാമത് ജിജിഎം മിഷൻ കോൺഗ്രസ് സമാപിച്ചു.കേരളത്തിന് അകത്തും പുറത്തുമുള്ള മിഷൻ പ്രവർത്തനങ്ങളെയും മിഷൻ സഭാ വിഭാഗങ്ങളെയും മിഷൻ പ്രവർത്തകരെയും ഒരു കുടക്കീഴിൽ പരിചയപ്പെടുത്താൻ സാധിക്കുന്നു എന്നതാണ് ജി ജി എം മ്മിന്റെ (ഗ്രേറ്റ് ഗതേറിങ് ഓഫ് മിഷൻ ) ഏറ്റവും വലിയ സവിശേഷത.
മിഷനെ അറിയുക,മിഷനെ സ്നേഹിക്കുക,മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം.കോവിഡിന്റെ സാഹചര്യമായതിനാൽ കഴിഞ്ഞ 2 വർഷങ്ങളിൽ ജി ജി എം മിഷൻ കോൺഗ്രസ് നടത്താൻ സാധിച്ചിരുന്നില്ല.
അതുകൊണ്ടു തന്നെ വളരെ വിപുലമായ മിഷൻ പരിപാടികളാണ് ക്രമീകരിച്ചിരുന്നത്.ഹിന്ദി,ഇംഗ്ലീഷ്,മലയാളം,തെലുഗു എന്നിങ്ങനെ വ്യത്യസ്ത ഭാഷ വിഭാഗങ്ങളിലായിട്ടായിരുന്നു പരിപാടികൾ.രാജ്യത്തിൻറെ വിവിധ മിഷൻ പ്രദേശങ്ങളെ പരിചയപ്പെടുത്തുന്ന മിഷൻ എക്സിബിഷൻസ്, മിഷൻ ധ്യാനം, മിഷൻ ഗാതറിംഗുകൾ, മിഷൻ സെമിനാർ, നൈറ്റ് വിജിൽ, ബിഷ്പ്സ് മീറ്റ്, മതബോധന സംഗമം,ഡോക്ടർസ് മീറ്റ്,ബിഗ് ഫാമിലി മീറ്റ്,ഹിന്ദി കൂട്ടായ്മ തുടങ്ങി വിപുലമായ മിഷൻ പരിപാടികളിലൂടെയാണ് മിഷൻ കോൺഗ്രസിനു തിരശീല വീണത്.
കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഗുവാഹത്തി ആർച്ബിഷപ്പ് മാർ ജോൺ മൂലേച്ചിറ,ആർച് ബിഷപ്പ് വിക്ടർ ലിംതോ,ആർച്ച് ബിഷപ്പ്തോമസ് മേനാംപറമ്പിൽ,തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ്, ബിഷപ് ജോൺ തോമസ്,ബിഷപ് ജോർജ് പള്ളിപ്പറമ്പിൽ,ബിഷപ് തോമസ് പുല്ലോപള്ളി,ബിഷപ് ജെയിംസ് തോപ്പിൽ,ബിഷപ് വിബേർട്ട് മാർവിൻ,ബിഷപ് ചാക്കോ തോട്ടുമാരിക്കൽ . ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ,ജോഷ്വ മാർ ഇഗ്നാത്തിയോസ്,ബിഷപ് തോമസ് തറയിൽ എന്നിവർ പങ്കെടുത്തു.
മിഷൻ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം ചെയ്ത 6 വ്യക്തികളെ ഫിയാത്ത് മിഷൻ കോൺഗ്രസിൽ ആദരിച്ചു..ഫാ:ജോസ് കല്ലേലി CMI, ഫാ:ധീരജ് സാബു IMS സാന്ദന, സെബാസ്റ്റ്യൻ തോമസ് കുഴിപ്പള്ളിൽ,ഫാ: തോമസ് ചേറ്റാനിയിൽ,അഡ്വ: ജസ്റ്റിൻ പള്ളിവാതുക്കൽ,സിസ്റ്റർ ആനി ജോസഫ് CHF എന്നിവർ മിഷൻ അവാർഡുകൾ ഏറ്റു വാങ്ങി.
60 ഓളം മിഷൻ എക്സിബിഷൻ സ്റ്റാളുകൾ,ബൈബിൾ എക്സ്പോ, ജെറുസലേം ധ്യാന സെന്ററിലെ 156 വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഇവയെല്ലാം മിഷൻ കോൺഗസ് പങ്കെടുക്കുവാൻ വന്നവർക്ക് മിഷൻ തീക്ഷണത ഒരുക്കുവാൻ കാരണമായി.