ഇറ്റലി: ഇറ്റലിയിലെ വെള്ളപ്പൊക്കത്തില്‍ ഒമ്പതുപേര്‍ മരണമടഞ്ഞ ദാരുണസംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. ബോളോഗ്ന ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാറ്റോ മരിയോ സുപ്പിക്ക് മാര്‍പാപ്പ ടെലിഗ്രാം സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചു.
റാവെന്ന ഉള്‍പ്പെടെയുളള പ്രശ്‌സ്തമായ സ്ഥലങ്ങളെയാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൂടുതലായി ബാധിച്ചിരിക്കുന്നത്. ഹെലികോപ്റ്ററിലൂടെയുളള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 36 മണിക്കൂര്‍ തുടര്‍ച്ചയായുളള മഴയാണ് വെള്ളപ്പൊക്കം സൃഷ്ടിച്ചിരിക്കുന്നത്.