വിശ്വാസത്തില്‍ വളരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍..എങ്കില്‍ ഇതാ വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ സഹായകരമായ ചില വഴികള്‍ പറയാം
- എല്ലാ ഞായറാഴ്ചയും ദിവ്യബലിയില്‍ പങ്കെടുക്കുക
ഞായറാഴ്ചകളില്‍ വിശുദ്ധബലിക്ക് മുന്‍ഗണന കൊടുക്കുക. സാധിക്കുമെങ്കില്‍ എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കുക.
- മാസംതോറുമുള്ള കുമ്പസാരം
- കുമ്പസാരം ദൈവത്തോട് അടുപ്പിക്കുന്ന വഴിയാണ്. സ്വര്‍ഗ്ഗീയപിതാവിനോട് നാം കുമ്പസാരത്തിലൂടെ അടുത്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് മാസം തോറുമുള്ള കുമ്പസാരം മുടക്കാതിരിക്കുക
- അനുദിന പ്രാര്‍ത്ഥനകള്‍
അനുദിനപ്രാര്‍ത്ഥനകള്‍ക്ക് മുടക്കം വരുത്താതിരിക്കുക. പേഴ്‌സണല്‍ പ്രയര്‍ മുതല്‍ കുടുംബപ്രാര്‍ത്ഥനകള്‍ വരെ ഇതിന്റെ ഭാഗമാണ്.
- തിരുവചനം വായിക്കുക
എല്ലാ ദിവസവും തിരുവചനം വായിച്ച് ധ്യാനിക്കുക.
- ദിവസവും ഏതെങ്കിലും ഒരു കാരുണ്യപ്രവൃത്തി ചെയ്യുക
പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ പ്രവൃത്തിക്കുകയും വേണം. മറ്റുള്ളവരോട് കരുണ കാണിക്കുക. കഴിവതുപോല്‍ സഹായിക്കുക
- കൊന്ത ചൊല്ലുക
മാതാവിനോടുള്ള ഭക്തിയുണ്ടായിരിക്കുകയും ജപമാല ചൊല്ലുകയും ചെയ്യുക
- നന്ദി പറയുക
- ജീവിതത്തില്‍ കിട്ടിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക.
- പ്രാര്‍ത്ഥനാകൂട്ടായ്മയുമായി സഹകരിക്കുക
ഇടവകയിലോ സമീപത്തോ ഉള്ള പ്രാര്‍ത്ഥനാക്കൂട്ടായ്മയുമായി അടുത്തബന്ധം പുലര്‍ത്തുക.