നിരവധി ഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ആത്മീയജീവിതത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന, ഗോഡ്‌സ് മ്യൂസിക് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഗാനമാണ് കാല്‍വരിമലയും കാല്‍വരി കുരിശും. ഗോഡ്‌സ് മ്യൂസിക്കുമായി ഫാ.ബിബിന്‍ ജോര്‍ജ് കൈകോര്‍ക്കുന്ന പുതിയൊരു ഗാനംകൂടിയാണ് ഇത്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകനാണ് ഫാ. ബിബിന്‍.
ബലിയര്‍പ്പണത്തിന്റെ അന്തസ്സത്ത ഹൃദ്യമായ വരികളിലൂടെ ഇവിടെ പകര്‍ത്തിയിരിക്കുന്നു. കാല്‍വരി മലയും കാല്‍വരി കുരിശും ബലിയും ബലിപീഠവും ഓരോ വൈദികന്റെയും ജീവിതത്തിലെ അവിഭാജ്യഘടകങ്ങളാണ്. കുരിശില്‍ മരിച്ച ക്രിസ്തുവിന്റെ പ്രതിനിധിയായാണ് വൈദികന്‍ ഇവിടെ ബലിയര്‍പ്പിക്കുന്നത്. ഇത്തരമൊരു ചിന്തയാണ് ഈ ഗാനം പകര്‍ന്നുനല്കുന്നത്.
എസ് തോമസാണ് ഗാനം രചിച്ചിരിക്കുന്നത്.ഈ ഗാനത്തിലൂടെ കാല്‍വരിയിലെ കുരിശിന്‍ചുവട്ടിലേക്കാണ് നാം ഓരോരുത്തരും നടന്നടുക്കുന്നത്. അതുകൊണ്ടുതന്നെ ഹൃദ്യമായ അനുഭവമായിഇത് മാറുകയും ചെയ്യുന്നു.
വിശുദ്ധ കുര്‍ബാനയുടെ രഹസ്യം വെളിവാക്കുന്ന ഈ ഗാനം ബലിയര്‍പ്പണഗീതങ്ങളിലെ മികച്ച ഗാനങ്ങളിലൊന്നായി വരുംകാലങ്ങളില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍യാതൊരു സംശയവുമില്ല.
ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെകൊടുക്കുന്നു.