ജോലി ചെറുതോ വലുതോ ആകട്ടെ ജോലി ചെയ്താണ് നാം ഓരോരുത്തരും ജീവിക്കുന്നത്. കിട്ടുന്ന വേതനം വലുതോ ചെറുതോ ആകട്ടെ അതനുസരിച്ചാണ് നമ്മുടെ ജീവിതം ക്രമീകരിക്കപ്പെടുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ജോലി ചെയ്യുമ്പോള്‍ നാം ഒരു കാര്യംപ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. യേശുവിന്റെ കണ്ണുകളിലൂടെ എന്നപുസ്തകത്തിലാണ് ജോലിയെക്കുറിച്ചുള്ള സവിശേഷമായ ഈ നിരീക്ഷണമുള്ളത്. അതില്‍ യേശു പറയുന്നത് ഇപ്രകാരമാണ്.
‘ നീ ജോലി ചെയ്യുമ്പോള്‍ അത് എന്തുതന്നെയായാലും ദൈവത്തിന് സമര്‍പ്പിക്കുകയും ദൈവത്തിന് വേണ്ടി ചെയ്യുകയും വേണം. അപ്പോള്‍ അത് പ്രാര്‍ത്ഥനയുടെ ഒരു പ്രവൃത്തിയാകും. നിന്റെ എല്ലാ പ്രവൃത്തികളും ദൈവത്തോടുള്ള സ്‌നേഹത്തെപ്രതിയാകുമ്പോള്‍ ദൈവത്തെ പ്രസാദിപ്പിക്കാന്‍ വേണ്ടിയാകുമ്പോള്‍ സകലതും പ്രാര്‍ത്ഥനയാകും‘
നമുക്ക് ഇന്നുമുതല്‍ ജോലിയെ ഒരു പ്രാര്‍ത്ഥനയാക്കി മാറ്റിയാലോ?