Wednesday, February 5, 2025
spot_img
More

    ശുദ്ധീകരണസ്ഥലത്ത് നിന്ന് പ്രിയപ്പെട്ടവരുടെ ആത്മാക്കളെ രക്ഷിക്കണോ ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍മതി

    നവംബര്‍ മാസത്തിന്റെ ആദ്യദിനങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാനായി സഭ നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളാണ് ഇത്. ഒരുപക്ഷേ തിരക്ക് പിടിച്ച ജീവിതത്തിലോ മറ്റ് സാഹചര്യങ്ങള്‍ കൊണ്ടോ ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പലര്‍ക്കും സമയമുണ്ടാവില്ല. പ്രത്യേകിച്ച് നീണ്ട പ്രാര്‍ത്ഥനകള്‍..ഭക്ത്യാനുഷ്ഠാനങ്ങള്‍. എന്നാല്‍ ഏതൊരാള്‍ക്കും മനസ് വച്ചാല്‍ പ്രാര്‍ത്ഥിക്കാവുന്ന ഹ്രസ്വമായഒരു പ്രാര്‍ത്ഥനയുണ്ട്.

    ഈശോ വിശുദ്ധ ജെര്‍ദ്രൂതിന് പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥനയാണ് ഇത്. ഈ പ്രാര്‍ത്ഥന മനപ്പാഠമാക്കിയാല്‍ നമുക്ക് ഇത് എപ്പോഴും ചൊല്ലാ്ന്‍ സാധിക്കും. അതിലൂടെ അനേകം ആത്മാക്കളെ ശുദ്ധീകരണസ്ഥലത്ത് നിന്ന് മോചിപ്പിക്കാനും. അപ്പോള്‍ നമ്മോട് നന്ദിയുള്ളവരായ ശുദ്ധീകരാത്മാക്കള്‍ നമുക്കുവേണ്ടി ദൈവസന്നിധിയില്‍ മാധ്യസ്ഥംയാചിക്കുകയുംചെയ്യും.എന്താ ഈ പ്രാര്‍്ഥന ഇപ്പോള്‍ മുതല്‍ ചൊല്ലുകയല്ലേ?

    നിത്യപിതാവേ, ഇന്ന് ലോകമാസകലം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കപ്പെടുന്ന അങ്ങേ തിരുക്കുമാരന്റെ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ പരിശുദ്ധാത്മാക്കള്‍ക്കും ലോകത്തിലെ എല്ലാ പാപികള്‍ക്കും സാര്‍വത്രികസഭയിലെയും എന്റെ വീട്ടിലെയും കുടുംബത്തിലെയും പാപികള്‍ക്കു വേണ്ടി ഞാന്‍ കാഴ്ച വച്ചു കൊള്ളുന്നു. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!