തിരുപ്പിറവിക്ക് ഒരുക്കമായി ഇന്നുമുതല്‍ വിശുദ്ധ ആന്‍ഡ്രൂവിന്റെ നൊവേന ചൊല്ലൂ

നാളെ മുതല്‍ തിരുപ്പിറവിയുടെ ദിവസങ്ങൡലേക്ക് നാം പ്രവേശിക്കുകയാണല്ലോ? ലോകം മുഴുവനുമുള്ള കത്തോലിക്കാവിശ്വാസികള്‍ തിരുപ്പിറവിയെ വരവേല്ക്കുന്നത് വിശുദ്ധ ആന്‍ഡ്രുവിന്‌റെ ക്രിസ്തുമസ് നൊവേന ചൊല്ലിക്കൊണ്ടാണ്. ആന്‍ഡ്രൂവിന്‌റെ തിരുനാള്‍ ദിനമായ നവംബര്‍ 30 നാണ് ഇത് തുടങ്ങുന്നത്. മനോഹരമായ ഒരുപ്രാര്‍ത്ഥനയാണ് ഇത്. തിരുപ്പിറവിയുടെ എല്ലാ സൗന്ദര്യവും ഈ പ്രാര്‍ത്ഥനയില്‍ അടങ്ങിയിട്ടുണ്ട്.

ദൈവപുത്രന്‍ ജനിച്ച ഈ നിമിഷവും മണിക്കൂറും ഏറ്റവും അനുഗ്രഹീതമാകട്ടെ. പാതിരാത്രിയില്‍ ബദ്‌ലഹേമില്‍ തുളച്ചുകയറുന്ന തണുപ്പില്‍ ദൈവപുത്രന്‍ ജനിച്ച ഈ നിമിഷവും മണിക്കൂറും ഏറ്റവും അനുഗ്രഹീതമാകട്ടെ. രക്ഷകനായ യേശുവിന്റെയും അവിടുത്തെ അമ്മയായ അനുഗ്രഹീതയായ മറിയത്തിന്റെയും നാമത്തില്‍ എന്റെ ദൈവമേ എന്റെ ഈ പ്രാര്‍ത്ഥന കേള്‍ക്കുകയും എന്റെ ഈ ആഗ്രഹം സാധിച്ചുതരുകയും ചെയ്യണമേ ആമ്മേന്‍.

ഈ പ്രാര്‍ത്ഥനയുടെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല, എങ്കിലും അയര്‍ലണ്ടിലാണ് ഈ പ്രാര്‍ത്ഥന രൂപം കൊണ്ടതെന്നാണ് കരുതപ്പെടുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates