ജാഗരൂകരായിരിക്കുവിന്‍ എന്ന് വിശുദ്ധ ഗ്രന്ഥം നമ്മോട് പലയിടങ്ങളിലായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതെന്തുകൊണ്ട് എന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നമ്മുടെ അവസാന മണിക്കൂറിന് വേണ്ടി ഒരുങ്ങിയിരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് നമ്മുടെ മരണത്തിന് വേണ്ടി. ആകയാല്‍ ജാഗരൂകരായിരിക്കുവിന്‍.
എന്തെന്നാല്‍ ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന് സന്ധ്യയ്‌ക്കോ അര്‍ദ്ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ ( മര്‍ക്കോ 13:35)
ഗൃഹനാഥന്‍ വരുന്നത് എപ്പോഴെന്നറിയില്ലാത്തതിനാല്‍ അലസരായി കഴിയുന്ന ഭൃത്യരെക്കുറിച്ചും ബൈബിളില്‍ സൂചനയുണ്ട്. പ്രതീക്ഷിക്കാത്ത സമയത്തും ഒരുക്കമില്ലാ്ത്ത സമയത്തും യജമാനന്‍ വരുമ്പോള്‍ അതിന്‌റെ പേരില്‍ ഭൃത്യര്‍ക്ക്് ശിക്ഷ കിട്ടാതിരിക്കില്ലല്ലോ. അതുപോലെയാണ് നമ്മുടെ കാര്യവും. യേശുവിന്റെ രണ്ടാം വരവിന് വേണ്ടിയും സ്വന്തം മരണത്തിന് വേണ്ടിയും നാം എപ്പോഴും ജാഗരൂകതയോടെ കഴിയുക.
ഞാന്‍ നിങ്ങളോട എല്ലാവരോടുമായിട്ടാണ് പറയുന്നത്. ജാഗരൂകരായിരിക്കുവിന്‍( മര്‍ക്കോ 13:37)