Friday, December 27, 2024
spot_img
More

    രാജിക്കത്ത് സ്വീകരിച്ചപ്പോള്‍ മാര്‍പാപ്പ ആലഞ്ചേരി പിതാവിന് നല്കിയത് തലോടലും നമുക്ക് നല്കിയത് അടിയും: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

    പാലാ: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജിക്കത്ത് സ്വീകരിച്ചപ്പോള്‍ പരിശുദ്ധ പിതാവ് അദ്ദേഹത്തിന് നല്കിയത് തലോടലും നമുക്ക് നല്കിയത് അടിയുമായിരുന്നുവെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നമുക്ക് ആ വലിയ നായകന്റെ ഉപദേശം കേള്‍ക്കുവാനുംവേണ്ട രീതിയില്‍ ചേര്‍ന്നുനില്ക്കുവാനും ആത്മീയതയില്‍ ഗാംഭീര്യമുള്ള പവര്‍ഫുള്‍ സിനഡായി നില്ക്കുവാനും ഞങ്ങള്‍ക്ക് സാധിക്കാതെ പോയിട്ടുണ്ട്.

    നമുക്ക് ഓരോരുത്തര്‍ക്കും നല്കിയിട്ടുളള തിരുത്തലാണ് ഇത്.നമുക്കൊരു വാണിംങാണ് പരിശുദ്ധപിതാവ് നല്കിയിരിക്കുന്നത്. നമ്മള്‍ കൂടുതലായി സഭയുടെ പ്രബോധനങ്ങളെ,സഭാതലവന്റെപ്രബോധനങ്ങളെ,സഭയുടെവിശുദ്ധമായ ശ്ലൈഹികപാരമ്പര്യത്തെ രൂപതകള്‍ തമ്മിലുള്ളകൂട്ടായ്മകളെയെല്ലാം ഒന്നുകൂടിയൊന്ന് കണ്ണുതുറന്ന് കാണണമെന്നുള്ള വലിയൊരു പ്രബോധനമാണ് നല്കിയിരിക്കുന്നത്.

    നമ്മള്‍ പലരും വലിയപിതാവിനെ വിമര്‍ശി്ച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ നമ്മുടെ ദൈവാരാധന ക്രമത്തെ വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ ഇതിനെല്ലാം ഉത്തരവാദികളാണ്. അതുകൊണ്ട്‌നമുക്ക് സഭയോടുംപരിശുദ്ധ സഭയുടെ പാരമ്പര്യങ്ങളോടും ചേര്‍ന്നുനില്ക്കാനുള്ളവലിയൊരു ആഹ്വാനമായി ഈസ്ഥാനത്യാഗത്തെ ഉള്‍ക്കൊള്ളണം,ഹൃദയത്തില്‍ സൂകഷിക്കണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!