Wednesday, February 5, 2025
spot_img
More

    ശാപം ഏല്ക്കുമോ.. ബ്ര. സന്തോഷ് കരുമത്രയുടെ മറുപടി കേള്‍ക്കൂ

    സുഭാഷിതം 26: 2 ല്‍ ജ്ഞാനിയായ സോളമന്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടവനായി ഇങ്ങനെ പറയുന്നു, പാറിപ്പറക്കുന്ന കുരുവിയും തെന്നിപ്പറക്കുന്ന മീവല്‍പ്പക്ഷിയും എങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല.

    ചില ശാപഗ്രസ്ഥമായ സ്വാധീനങ്ങള്‍ നമ്മുടെ കുടുംബങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ വ്യക്തമായി ദൈവവചനം പറയുന്നു അതിന് പിന്നില്‍ ചില ആത്മീയകാരണങ്ങളുണ്ടെന്ന്. ശാപഗ്രസ്ഥമായ സ്വാധീനം നമ്മില്‍പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിശ്ചയമായും അതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്.കാരണം അകാരണമായ ശാപം എങ്ങും ഏശുന്നില്ല. എന്നാല്‍ദൈവവചനത്തിന് വിരുദ്ധമായി സംഭവിച്ച ചില പാപത്തിന്‌റെ ചില സ്വാധീനങ്ങള്‍ അവിടെ കിടക്കുന്നതുകൊണ്ട് ശാപം ഫലിക്കുന്നു. നമ്മള്‍ അനുഭവിക്കുന്ന ആത്മീയവും ഭൗതികവുമായ ഏതു പ്രതിസന്ധികള്‍ക്കും ഒരു സ്പിരിച്വല്‍ കാരണമുണ്ട്.

    ഒരു ആത്മീയ കാരണമുണ്ട്.പുറപ്പാട് 3.10 ല്‍ നാം ഇങ്ങനെ വായിക്കുന്നു. ആകയാല്‍ വരൂ, ഞാന്‍ നിന്നെ ഫറവോയുടെ അടുക്കലേയ്ക്ക് അയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍ നിന്ന് പുറത്തുകൊണ്ടുവരണം.

    പ്രതിസന്ധിയിലും വേദനയിലും ദൈവജനം ആയിരിക്കുകയാണ്. അപ്പോഴാണ് ദൈവമായ കര്‍ത്താവ് ഈ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്് എന്റെ ജനതയുടെ ദുരിതത്തിന് കാരണം ഇസ്രായേല്‍ ദേശമല്ല ഇസ്രായേല്‍ ജനത അനുഭവിക്കുന്ന ദുരിതത്തിനും ദു:ഖങ്ങള്‍ക്കും കാരണം ഫറവോയാണ്. യഥാര്‍ത്ഥ മൂലകാരണത്തിലേക്ക്ാണ് തന്റെ പ്രവാചകനെ കര്‍ത്താവ് അയ്ക്കുന്നത്.നമ്മള്‍ തുടര്‍ച്ചയായി അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്കും പരാജയങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ചില മൂലകാരണങ്ങളുണ്ട്. അതെന്താണെന്ന് ആലോചിച്ച് നാം ഭയചകിതരാകേണ്ട ആവശ്യമില്ല. നമ്മള്‍ എത്ര അന്വേഷിച്ചാലും ഇത് മനസ്സിലാവുകയുമില്ല. അതുകൊണ്ട് ചികഞ്ഞുപോയി സമയംകളയരുത്. എന്തുതന്നെയായാലും അത് പരിഹരിക്കാന്‍ കര്‍ത്താവിന് കഴിയും. കര്‍ത്താവിന് പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധിയുമില്ല. ഈശോയുടെ കുരിശിന്‍ചുവട്ടിലെ ബലിയോട് ചേര്‍ത്തുവച്ച് നമ്മള് അനുദിനം അര്‍പ്പിക്കുന്ന ദിവ്യബലികളില്‍ ഈ നിയോഗം വ്ച്ച് പ്രാര്‍ത്ഥിച്ച് പ്രസാദവര നിറവില്‍ നമ്മള്‍ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ കര്ത്താവിന്റെ കൃപയും അഭിഷേകവും ഈവിഷയത്തിന്മേല്‍ ശക്തിയോടെ വ്യാപരിക്കും..

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!