വാഴ്‌സോ: ക്രാക്കോവ് ആര്‍ച്ച് ബിഷപ് മാരെക്ക് ജെദ്രാവെസ്‌ക്കിയുടെ ജീവന്റെയും കുടുംബമൂല്യങ്ങളുടെയും നിലപാടുകളെ പരസ്യമായി അഭിനന്ദിച്ചും പിന്തുണച്ചും രാഷ്ട്രീയ നേതാവായ ജാഴ്സ്ലാവോ രംഗത്തെത്തിയിരിക്കുന്നു. വിവാഹത്തെ പുനനിര്‍വചിക്കാനുള്ള നീക്കങ്ങള്‍ക്കും രാജ്യത്തെ ജെന്‍ഡര്‍ ഐഡിയോളജിയെക്കുറിച്ചുമുള്ള ആര്‍ച്ച് ബിഷപ്പിന്റെ നിലപാടുകളെയാണ് ജാഴ്സ്ലാവോ പ്രശംസിച്ചിരിക്കുന്നത്. പോളണ്ട്‌സ് റൂളിംങ് ലോ ആന്റ് ജസറ്റീസ് പാര്‍ട്ടി നേതാവാണ് ഇദ്ദേഹം. ആര്‍ച്ച് ബിഷപ്പിന്റെ നിലപാടുകളോട് താന്‍ നന്ദിയുള്ളവനായിരിക്കുന്നുവെന്നാണ് പ്രസ്താവനയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.
രാജ്യത്ത് അടുത്തയിടെ വ്യാപകമായിക്കൊണ്ടിരിക്കുന്ന പ്രവണതകളെക്കുറിച്ച് ആര്‍ച്ച് ബിഷപ് ഇങ്ങനെയാണ് പ്രതികരിച്ചത്. നമ്മുടെ രാജ്യത്തെ ഇന്ന് പുതിയൊരു പ്ലേഗ് ബാധിച്ചിരിക്കുന്നു. അത് മാര്‍ക്‌സിസ്റ്റല്ല ബോള്‍ഷെവിക്കുമല്ല, നിയോ മാര്‍ക്‌സിസ്റ്റ്. അതൊരിക്കലും ചുവപ്പല്ല മഴവില്ലാണ്.
എല്‍ജിബിറ്റിയുടെ മുന്നേറ്റമാണ് മഴവില്‍ എന്നതുകൊണ്ട് ആര്‍ച്ച് ബിഷപ് ഉദ്ദേശിച്ചത്. നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും മനസ്സിനെയും നിയന്ത്രിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
പോളണ്ടില്‍ പൊതുതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കും. സ്വവര്‍ഗ്ഗവിവാഹത്തിനുളള നിയമസാധുത രാഷ്ട്രത്തിന്റെ പുതിയൊരു പ്രശ്‌നമാണ്, എല്‍ജിബിറ്റി പ്രൈഡ് പരേഡുകളും നടന്നിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍ച്ച്ബിഷപ്പിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയാണുള്ളത്. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് മെത്രാന്മാരും രംഗത്തെത്തിയിരുന്നു.
വിനാശകരമായ ആശയങ്ങളെയും സിദ്ധാന്തങ്ങളെയും ദൈവത്തിന്റെ നീതി തകര്‍ക്കട്ടെയെന്നും സത്യം പുലരട്ടെയെന്നും എല്ലാവരും അതിനായി പ്രാര്‍ത്ഥിക്കണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു.