ദൈവസ്വരം ശ്രവിക്കാനും പരിശുദ്ധാത്മാവ് നിറയാനും ഉള്ള പ്രാര്‍ത്ഥനയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന കൊടുക്കുന്നത്. കൂടാതെ ലോകസുവിശേഷീകരണത്തിനും നേതാക്കന്മാരുടെ വിശുദ്ധീകരണത്തിനും വേണ്ടിയുള്ള മാധ്യസ്ഥപ്രാര്‍ത്ഥനയുമുണ്ട്. അതേ സമയം ഈ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ എനിക്ക് ഏറ്റവും ആവശ്യമുള്ള മറ്റ് അനുഗ്രഹങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്. അനേകര്‍ക്കുവേണ്ടിയുള്ള മധ്യസ്ഥപ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തില്‍ ജ്വലിപ്പിച്ചുതരുന്നത് പരിശുദ്ധാത്മാവാണ്.
ആര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ ഒരുക്കുന്നുവോ അവരുടെ വേദനകളിലും ദു:ഖങ്ങളിലും ഒരു പങ്ക് നമ്മുടെ മേല്‍ വയ്ക്കപ്പെടുന്നു. സഹനം ഏറ്റെടുത്ത് മാധ്യസ്ഥം വഹിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ നമ്മില്‍കൂടുതലായി വര്‍ഷിക്കപ്പെടുന്നു.