പരാതികളെങ്ങനെയാണ് പ്രാര്‍ത്ഥനകളാക്കി മാറ്റുന്നത്?പലര്‍ക്കും അങ്ങനെയൊരു ധാരണയുണ്ടാകും. പക്ഷേ പരാതിയും പ്രാര്‍ത്ഥനയുടെ ഒരു ഭാഗമാണ്. പരാതികളെ പ്രാര്‍ത്ഥനകളാക്കി മാറ്റിയ ചില പ്രവാചകന്മാരെ നാം ബൈബിളില്‍ കണ്ടുമുട്ടുന്നുണ്ട്.
ദൈവത്തിലേക്ക് ആളുകളെ അടുപ്പിക്കാനായി നിരവധി പ്രവാചകന്മാരെ ദൈവം തിരഞ്ഞെടുക്കുന്നതായി ബൈബിളില്‍ കാണുന്നുണ്ട്. പക്ഷേ അത് അത്ര എളുപ്പമുള്ളതായിരുന്നില്ല. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പ്രവാചകന്മാരെല്ലാം ദൈവത്തിന് മുമ്പില്‍ തങ്ങളുടെ ഹൃദയം തുറക്കുകയും നേരിടുന്ന പ്രശ്‌നങ്ങളെയെല്ലാം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പരാതികളുടെ രൂപത്തിലുമായിരുന്നു. ദൈവത്തിനെതിരെ പരാതി പറയുന്ന പ്രവാകന്മാരെ നമുക്ക് ഇവിടെയെല്ലാം കാണാന്‍ കഴിയും.
പരാതികളുടെ സ്വഭാവമായിരുന്നു അവയ്ക്കുള്ളതെങ്കിലും അവയെപ്പോഴും മാധ്യസ്ഥപ്രാര്‍ത്ഥന കൂടിയായിരുന്നു. ദൈവത്തിന്റെ ഇടപെടലിന് വേണ്ടിയുളള പ്രാര്‍ത്ഥനകള്‍. പരാതിപ്പെടുമ്പോഴും അവര്‍ ദൈവത്തില്‍ ശരണം വയ്ക്കുകയുംചെയ്തിരുന്നു അവിടുത്തെ പദ്ധതികള്‍ക്കായി സ്വയം കീഴടങ്ങുകയുംചെയ്തിരുന്നു.
അതുകൊണ്ട് ദൈവത്തോട് പരാതികള്‍ പറയുക. പരാതി പറയുന്നത് അത്രമേല്‍ അടുപ്പം തോന്നുന്നവരോടാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അടുപ്പം തോന്നാത്ത, സ്‌നേഹം തോന്നാത്ത ഒരാളോട് നാം ഒരിക്കലും പരാതി പറയില്ല. നീയങ്ങനെ ചെയ്തു തന്നില്ല്‌ല്ലോ, ഞാന്‍ ചോദിച്ചിട്ട് നീ സഹായിച്ചില്ലല്ലോ ഇങ്ങനെയൊന്നും പരാതിപറയില്ല.
എന്നാല്‍ അടുപ്പം തോന്നുന്നവരോട് ,സ്‌നേഹം തോന്നുന്നവരോട് നാം പരാതികള്‍ പറയും. അതുകൊണ്ട് നമുക്ക് ഇന്നുമുതല്‍ ദൈവത്തോടും ചില പരാതികള്‍പറയാം.പ്രാര്‍ത്ഥനയുടെ രൂപത്തിലുള്ള പരാതികള്‍. ദൈവം തീര്‍ച്ചയായുംഅവ കേള്‍ക്കുക തന്നെ ചെയ്യും.കാരണം അവിടുന്ന് നല്ല ശ്രോതാവാണ്.