ദാമ്പത്യബന്ധത്തില്‍ എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷവും സംതൃപ്തിയുമാണ്. പക്ഷേ സന്തോഷവും സംതൃപ്തിയും മരീചികആകുന്ന അവസ്ഥയാണ് പലര്‍ക്കുമുള്ളത്.
എന്നാല്‍ അടുത്തയിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത് ദാമ്പത്യജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിക്കുന്നത് എല്ലാ ദിവസവും ദേവാലയത്തില്‍പോകുകയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയുംചെയ്യുന്ന ദമ്പതികളാണെന്നാണ്.
വിവാഹിതരാകാതെ പങ്കാളികളെ പോലെ ജീവിക്കുന്ന സ്ത്രീപുരുഷന്മാരെക്കാള്‍ സന്തോഷമുള്ളത് വിവാഹിതരായവര്‍ക്കാണെന്നും പഠനം പറയുന്നു. സംതൃപ്തികരമായ ലൈംഗികജീവിതം ആസ്വദിക്കുന്ന ദമ്പതികളാണ്കൂടുതല്‍ സന്തുഷ്ടര്‍ എന്ന് പറയാറുണ്ടെങ്കിലും അതല്ല എല്ലാ ദിവസവും പള്ളിയില്‍ പോകുന്ന ദമ്പതികളാണ് യഥാര്‍ത്ഥത്തില്‍ സന്തുഷ്ടര്‍ എന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
ഭാര്യയും ഭര്‍ത്താവും വ്യത്യസ്തസമയങ്ങളില് പള്ളിയില്‍ പോകുന്നവരല് ലമറിച്ച് രണ്ടുപേരും ഒരുമിച്ചുപോകുന്നവര്‍ക്കിടയിലാണ് ഇത്തരമൊരു പ്രതിഭാസം രൂപപ്പെടുന്നതെന്നും ഇവിടെ വ്യക്തമാക്കുന്നു.