Sunday, December 22, 2024
spot_img
More

    ക്രൂശിതനില്ലാത്ത കുരിശുരൂപം രക്ഷയുടെ അടയാളമല്ല: മഞ്ഞാക്കലച്ചന്‍

    ക്രൂശിതനല്ലാത്ത കുരിശുരൂപം രക്ഷയുടെ അടയാളമല്ലെന്നും കുരിശല്ല കുരിശില്‍ കിടക്കുന്നവനാണ് രക്ഷിക്കുന്നതെന്നും ഫാ. ജെയിംസ് മഞ്ഞാക്കല്‍. കുരിശോ കുരിശുരൂപമോ ഇഷ്ടമില്ലാത്തവരും കുരിശില്‍ കിടക്കുന്ന ക്രിസ്തുവിനെ ഇഷ്ടമില്ലാത്തവരും ധാരാളമുണ്ട്. ക്രൂശിതനില്ലാത്ത കുരിശുരൂപം രക്ഷയുടെ അടയാളമല്ല. രക്ഷിക്കുന്നത് യേശുക്രിസ്തുവാണ്. അവസാനതുള്ളി രക്തം വരെ നമുക്കായി ചിന്തിയവനാണ് ക്രിസ്തു. അതാണ് അവിടുത്തെ സ്‌നേഹം.

    ഓരോ ക്രിസ്ത്യാനിയുടെയും കയ്യില്‍ കുരിശുരൂപമുണ്ടായിരിക്കണം. കാരണം കുരിശുരൂപം കാണുമ്പോള്‍ നാം ധ്യാനിക്കും. ക്രിസ്തു എന്തുമാത്രം എന്നെ സ്‌നേഹിച്ചു. കേരളത്തിലെ ധ്യാനകേന്ദ്രങ്ങളിലും വചനപ്രഘോഷണ വേദികളിലുമെല്ലാം കുരിശിനെക്കുറിച്ചുളള പ്രഘോഷണങ്ങള്‍ വളരെ കുറവാണെന്നും അച്ചന്‍ പറഞ്ഞു.

    ദേവാലയങ്ങളില്‍ നിന്ന് ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം മാറ്റണമെന്ന് പറയുന്നവരുണ്ട്. ഉത്ഥിതനായ ക്രിസ്തുവിനെ മാത്രം പ്രഘോഷിക്കുന്നവരുമുണ്ട്. സ്‌നേഹം, സൗഖ്യം, വിദേശയാത്ര ഇതുമാത്രമാണ് പലരും പറയുന്നത്. എന്നാല്‍ യേശുപറഞ്ഞത് കുരിശുമെടുത്ത് തന്റെ പിന്നാലെ വരാനാണ്. അച്ചന്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!