പാപരഹിതമായ ജീവിതമാണ ്നമ്മുടെ ലക്ഷ്യവും ആഗ്രഹവും. എങ്കിലും നാം പലപ്പോഴും പാപങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നു. മനുഷ്യരല്ലേ പാപം ചെയ്തുപോകും എന്ന രീതിയിലാണ് നാം ഈ പാപങ്ങളെ വിലയിരുത്തുന്നത്. പക്ഷേ വിശുദധ അഗസ്റ്റിന്‍ ഈ രീതിയെ അപലപിക്കുന്നു. വിശുദ്ധന്റെ വാക്കുകള്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശരീരത്തോടുകൂടെയായിരിക്കെ മനുഷ്യന് കുറച്ചു ലഘുപാപങ്ങളെങ്കിലും ഇല്ലാതിരിക്കുകയില്ല. പക്ഷേ ലഘു എന്ന് നാം വിശേഷിപ്പിക്കുന്ന ഈ പാപങ്ങളെ അവഗണിക്കരുത്. നാം അവയെ തൂക്കിനോക്കുമ്പോള്‍ ഘനം കുറഞ്ഞതായി തോന്നുന്നു. എങ്കിലും എണ്ണിനോക്കുമ്പോള്‍ നാം വിറയ്ക്കുന്നു.
നോമ്പുകാലത്ത് നമ്മുടെ ചെറിയപാപങ്ങളെ പോലും നമുക്ക് എണ്ണിനോക്കാം. അവ നമ്മെ വിറകൊള്ളിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുംവേണ്ട.
മരിയൻ പത്രത്തിലെ വാർത്തകൾ ദിവസവും നിങ്ങളുടെ whatsapp ൽ ലഭിക്കുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക