തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാംപ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഡ്യൂട്ടി നല്കിയതിനെതിരെ വ്യാപകപ്രതിഷേധം. ക്യാംപ് കോ ഓര്‍ഡിനേറ്റര്‍,ക്യാംപ് ഓഫീസര്‍, ഡ്പ്യൂട്ടി ക്യാംപ് ഓഫീസര്‍,ക്യാംപ് അസി്‌സസ്റ്റന്റ്, സ്‌ക്രിപറ്റ് കോഡിങ് ഓഫീസര്‍,ടാബുലേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളില്‍ നിയോഗിച്ചിരിക്കുന്ന അധ്യാപകര്‍ക്കാണ് ഡ്യൂട്ടി.
31 നാണ് ഈസ്റ്റര്‍. തൊട്ടടുത്ത ദിവസമാണ് 77 ക്യാമ്പുകളിലായി മൂല്യനിര്‍ണ്ണയം ആരംഭിക്കുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ നടത്താനാണ് ക്യാംപിന്റെ ചുമതലയുളള അധ്യാപകര്‍ക്ക് പൊതു അവധി ദിനമായ ഈസ്റ്ററിന് ഡ്യൂട്ടി ചെയ്യാന്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. പരീക്ഷാവിഭാഗം ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് നിലവിലെ സൂചന