വത്തിക്കാന്‍ സിറ്റി: സെപ്തംബര്‍ മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന അപ്പസ്‌തോലികയാത്രകളുടെ ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ മൂന്നുമുതല്‍ ആറുവരെ ഇന്തോനേഷ്യയും ആറു മുതല്‍ ഒമ്പതുവരെ പാപ്പുവാ ന്യൂഗിനിയായും ഒമ്പതു മുതല്‍ 11വരെ തിമോര്‍ ഈസ്റ്റിലും പതിനൊന്നു മുതല്‍ പതിമൂന്നുവരെ സിംഗപ്പൂരിലുമാണ് ്പാപ്പ സന്ദര്‍ശനം നടത്തുന്നത്. വിശ്വാസം, സാഹോദര്യം, അനുകമ്പ എന്നിവയാണ് ഇന്തോനേഷ്യന്‍ സന്ദര്ശനത്തിന്റെ ആപ്്തവാക്യം. പ്രാര്‍ത്ഥിക്കുക എന്നതാണ് പാപ്പുവാ ന്യൂഗിനിയായുടെ ആപ്തവാക്യം.