പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് നൂറു നാവാണ്. നൂറുനൂറു നിയോഗങ്ങളാണ്. എന്നാല്‍ അവ ദൈവം സാധിച്ചുതരുമ്പോഴോ.. പലപ്പോഴും നന്ദി പറയാന്‍ നാം മറന്നുപോകുന്നു. ഇതിനൊരപവാദമാണ് സങ്കീര്‍ത്തനങ്ങള്‍ 116. കൃതജ്ഞതയെന്നാണ് ഈ അധ്യായത്തിന്റെ പേര്.
ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു. എന്റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചു. അവിടുന്ന് എനിക്ക് ചെവിചായ്ച്ചുതന്നു. ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും. മരണക്കെണി എന്നെ വലയം ചെയ്തു. പാതാളപാശങ്ങള്‍ എന്നെ ചുറ്റി. ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു. ഞാന്‍ കര്‍ത്താവിന്റെ നാം വിളിച്ചപേക്ഷിച്ചു. കര്‍ത്താവേ ഞാന്‍ യാചിക്കുന്നു. എന്റെ ജീവന്‍ രക്ഷിക്കണേ. കര്‍ത്താവ് കരുണാമയനും നീതിമാനും ആണ്. നമ്മുടെ ദൈവം കൃപാലുവാമ്.
( സങ്കീ 116; 1-5)