മാര്‍ത്താ റോബിന്‍, തെരേസ ന്യൂമാന്‍, ബര്‍ത്താ പെറ്റി, മേരിറോസ് ഫറോല്‍, അലക്‌സാന്‍ട്രിനാനി കോസ്‌തോ, അന്ന കാതറിന്‍ എമിറിച്ച്, ലാത്തെയൂവിലെ ലൂസിയ, ജോസഫ് കൂപ്പര്‍ത്തിനോ എന്നിവരാണ് ദിവ്യകാരുണ്യം മാത്രം ഭക്ഷണമാക്കി സ്വീകരിച്ച പ്രമുഖര്‍.
ദിവ്യകാരുണ്യത്തിന്റെ കരുത്തിലും ശക്തിയിലും ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ പുണ്യാത്മാക്കള്‍ക്ക് ഇപ്രകാരം സാധിച്ചത്. നമുക്ക് ദിവ്യകാരുണ്യത്തില്‍ എത്രത്തോളം വിശ്വാസമുണ്ട്?