ഇന്ന് വിശുദ്ധ അന്തോണീസിന്റെ തിരുനാളാണ്. 36 ാം വയസിലാണ് വിശുദ്ധ അന്തോണിസ് സ്വര്‍ഗ്ഗപ്രാപ്തനായത്. 1195 ഓഗസ്‌ററ് 15 ന് പോര്‍ച്ചുഗലിലെ ലിസ്ബണിലായിരുന്നു ജനനം. ഫെര്‍ണാണ്ടോ എന്നായിരുന്നുപേര്. നന്നേ ചെറുപ്രായത്തില്‍ തന്നെ ദൈവികകാര്യങ്ങളോട് ആഭിമുഖ്യമുള്ളവനായിരുന്നു. അള്‍ത്താരബാലനായി സേവനം ചെയ്തിരുന്നു. അഗസ്റ്റീനിയന്‍ സന്യാസസഭയില്‍ ചേര്‍ന്നുവെങ്കിലും രക്തസാക്ഷിയാകാന്‍ ആഗ്രഹിച്ചുകൊണ്ടാണ് ഫ്രാന്‍സിസ്‌ക്കന്‍ സഭയില്‍ ചേര്‍ന്നത്. ജീവിതകാലത്ത് തന്നെ നിരവധിയായ അത്ഭുതങ്ങള്‍ ചെയ്തിരുന്നു. പാദുവായില്‍ വ്ച്ചു മരണമടഞ്ഞതുകൊണ്ടാണ് പാദുവായിലെ വിശുദ്ധ അന്തോണീസ് എന്ന് അറിയപ്പെടുന്നത്. മരണമടഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പ അന്തോണിസിനെ വിശുദ്ധനായി അംഗീകരിച്ചു. ഡോക്ടര്‍ ഓഫ് ദി ചര്‍ച്ചുമാണ് വിശുദ്ധ അന്തോണീസ്.