Friday, November 22, 2024
spot_img
More

    മറ്റേതെങ്കിലും ഒരു മതത്തിന്റെ പ്രീതികത്തെകുറിച്ച് മിണ്ടാൻ ധൈര്യമില്ല ,മിണ്ടിയാൽ ഒളിമ്പിക്സ് നടക്കില്ല . മാർ തോമസ് തറയിൽ പിതാവ്

    ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വേദിയിൽ ഈശോയുടെ തിരുവത്താഴം വികലമാക്കി അവതരിപ്പിച്ചതിനെ മാർ തോമസ് തറയിൽ പിതാവ് ശക്തമായി അപലപിച്ചു.
    അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന്,

    ലോകം മുഴുവൻ കാത്തിരുന്ന കണ്ട ഒളിമ്പിക്സ് സെറിമണിയിലെ എറ്റവും ദുഖകരമായ കാര്യം ഒരാവശ്യവും ഇല്ലാതെ ക്രയിസ്തവ രാജ്യം എന്ന് കരുതുന്ന ഫ്രാൻസ് അന്ത്യ അത്താഴ ചിത്രത്തെ വളരെ മ്ലേച്ഛമായ രീതിയിൽ ചിത്രീകരിച്ചു കയ്യടി വാങ്ങിഎന്നുള്ളതാണ് . വിശുദ്ധ കുർബാനയെന്ന നമ്മുടെ ദിവ്യ രഹസ്യത്തെ തന്നെ ഒരു കോമാളിത്തത്തോടുകൂടി അവതരിപ്പിക്കുകയായിരുന്നു അവിടെ .അതിന്റെ പ്രസക്തി എന്തായിരുന്നു ഒളിമ്പിക്സിൽ എന്ന് ഒരു പിടിയുമില്ല .
    മറ്റേതെങ്കിലും ഒരു മതത്തിന്റെ എതെങ്കിലും പ്രീതികത്തെകുറിച്ച് മിണ്ടാൻ അവർക്കു ധൈര്യമില്ല. ഉണ്ടാവുകയില്ല . പിന്നെ അവിടെ ഒളിമ്പിക്സ് നടക്കില്ല .
    നമ്മൾ ക്രയിസ്തവർ വചനാധിഷ്ഠിതമായി ജീവിക്കുന്നതുകൊണ്ടാണ് നമ്മളെ ഒക്കെ ആക്ഷേപിച്ചാലും സാരമില്ല ,കുഴപ്പമില്ല എന്നൊക്കെയുള്ള ഒരു രീതിയിലേക്ക് കാര്യങ്ങൾ വരുന്നത്.അത് നമുക്കുള്ള ഒരംഗീകാരമാണ്.എങ്കിൽ തന്നെയും ദുഖകരമാണ്.കാരണം ഫ്രാൻസിനെ ഫ്രാൻസാക്കിയതും യൂറോപ്പിനെ യൂറോപ്പാക്കിയതും ബൈബിളാണ്.ലോകത്ത് ക്രയിസ്തവ രാജ്യങ്ങളിലെല്ലാം നന്മയുണ്ടെന്നും മാനുഷിക മൂല്യങ്ങളുണ്ടെന്നും പുരോഗതിയുണ്ടെന്നും നാം കരുതുമ്പോൾ ഓർക്കേണ്ടത് ഈ ബൈബിളാണ് അവരെ ഇങ്ങനെ ആക്കിയത് എന്ന്. അത് അവർ മറന്നു പോകുന്നു.

    വെള്ളിയാഴ്ച, ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി, ഫ്രാൻസിൻ്റെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശുന്ന നിരവധി പ്രകടനങ്ങൾ നടന്നതിന്റെ ഒപ്പം ലോകമെമ്പാടുമുള്ള ക്രയിസ്തവ വിശ്വാസികളെ വേദനയിലാഴ്ത്തുന്ന ഈ നടപടി നടന്നത് വഴി ഒളിമ്പിക്സ് സംഘാടകർ ക്രിസ്തുമതത്തെ പരിഹസിച്ചുവെന്ന് ആഗോള തലത്തിൽ തന്നെ ആരോപണം ഉയർന്നു.

    എക്‌സിൻ്റെ ഉടമ എലോൺ മസ്‌ക് പറഞ്ഞു: “ഇത് ക്രിസ്ത്യാനികളോട് അങ്ങേയറ്റം അനാദരവായിരുന്നു.”

    വിവാദമായ കൻസാസ് സിറ്റി ചീഫ് കിക്കർ ഹാരിസൺ ബട്ട്‌കർ, 2024 ലെ പാരീസ് ഒളിമ്പിക്‌സിൻ്റെ “ലാസ്റ്റ് സപ്പറിൻ്റെ” ഡ്രാഗ് ക്വീൻ വിനോദത്തെ “ഭ്രാന്തൻ” എന്ന് ആക്ഷേപിച്ചു –

    ഫ്രഞ്ച് മത ഉദ്യോഗസ്ഥർ പ്രകടനത്തെ ക്രിസ്തുമതത്തിൻ്റെ “പരിഹാസം” എന്ന് അപലപിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!