Wednesday, January 15, 2025
spot_img
More

    ഓഗസ്റ്റ് 13: ഔവർ ലേഡിയുടെ ഡോർമേഷൻ(മരണം) ചരിത്രം അറിയാമോ ??-DORMITION OF OUR LADY-

    ഇന്ന് ഓഗസ്റ്റ് 13 – Dormition Of Our ലേഡിയുടെ തിരുനാൾ

    DORMITION എന്ന വാക്കിനും ASSUMPTION എന്ന വാക്കിനും രണ്ടു അർത്ഥമാണ് നല്കപ്പെട്ടിരിക്കുന്നത്‌.
    ഡോർമിഷൻ എന്ന വാക്കിന്റെ അർഥം ‘ഉറങ്ങുന്നത്’ എന്നും (ഗ്രീക്കിൽ: കോയിമിസിസ്) അസംപ്ഷന്റെ അർത്ഥം ‘സ്വർഗ്ഗത്തിലേക്ക് ഏറ്റെടുക്കപ്പെട്ടു (എടുക്കപ്പെട്ടു) എന്നുമാണ്.
    പൗരസ്ത്യ വിശുദ്ധ പാരമ്പര്യമനുസരിച്ച്, വാഴ്ത്തപ്പെട്ട കന്യാമറിയം കർത്താവിൽ നിദ്ര പ്രാപിക്കുകയും ശാരീരികമായി സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെടുകയും ചെയ്തുഎന്നാണു. കിഴക്കൻ ഓർത്തഡോക്സ്, ഓറിയൻ്റൽ ഓർത്തഡോക്സ്, പൗരസ്ത്യ കത്തോലിക്കാ സഭകൾ (കിഴക്കൻ സുറിയാനി പള്ളികൾ ഒഴികെ) എന്നിവരുടെ പ്രധാനപ്പെട്ട ഒരു തിരുനാൾകൂടിയാണ് ഓഗസ്റ് 13 നു ആഘോഷിക്കുന്ന Dormition Of Our Lady

    ഔവർ ലേഡിയുടെ ഡോർമേഷൻ (മരണം) ചരിത്രം താഴെ പറയുന്ന പ്രകാരമാണ് വിവരിച്ചിരിക്കുന്നത്.

    വിശുദ്ധ തോമസ് ഒഴികെയുള്ള അപ്പോസ്തലന്മാരുടെ സാന്നിധ്യത്തിലായിരുന്നു പരിശുദ്ധ മാതാവിൻ്റെ മരണം. .

    “വിശുദ്ധ അപ്പോസ്തലന്മാർ തങ്ങളുടെ രാജ്ഞിയുടെയും, ഈശോയുടെ അമ്മയുടെയും ഏറ്റവും വിശുദ്ധമായ ശരീരം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരുമിച്ച് കൂടി. . അടക്കം ചെയ്യുമ്പോൾ യഹൂദന്മാരുടെ ആചാരമനുസരിച്ച്, ഈശോയുടെ ശരീരം വിലയേറിയ തൈലങ്ങളും സുഗന്ധദ്രവ്യങ്ങളും കൊണ്ട് അഭിഷേകം ചെയ്യുകയും വിശുദ്ധ ശ്മശാന തുണിയിൽ പൊതിഞ്ഞിരിക്കുകയും ചെയ്തതായി അവർ ഓർത്തു. അവിടുത്തെ ഏറ്റവും പരിശുദ്ധയായ അമ്മയുടെ ശരീരവും മറിച്ചു ചെയ്യരുതെന്ന് അവർ ചിന്തിച്ചു. അതനുസരിച്ച്, പരിശുദ്ധ മാതാവിനെ അവളുടെ ജീവിതകാലത്ത് സഹായിച്ചവരും അവളുടെ കുപ്പായത്തിൻ്റെ അവകാശികളായി നിയോഗിക്കപ്പെട്ടവരുമായ രണ്ട് കന്യകമാരെ വിളിച്ച്, ദൈവമാതാവിൻ്റെ ശരീരം അത്യധികം ബഹുമാനത്തോടും വിനയത്തോടും കൂടി അഭിഷേകം ചെയ്യാനും തുണിയിൽ പൊതിയാനും നിർദ്ദേശിച്ചു.
    വലിയ ഭക്തിയോടും ഭയത്തോടും കൂടി ആ രണ്ട് കന്യകമാർ മുറിയിൽ പ്രവേശിച്ചു, പരിശുദ്‌ധ അമ്മയുടെ ശരീരം അവിടെയുള്ള സോഫയിൽ കിടത്തി. എന്നാൽ അതിൽ നിന്ന് പുറപ്പെടുന്ന പ്രസന്നത (പ്രകാശം) പരിശുദ്ധ അമ്മയുടെ ശരീരം എവിടെയാണ് അവർ കിടത്തിയത് എന്നോ ശരീരം കാണാനോ തൊടാനോ പോലും അവർക്കു കഴിയാത്തവിധം അവരെ തടയുകയും അന്ധരാക്കുകയും ചെയ്തു.

    അവർ മുറിയിൽ പ്രേവേശിച്ചതിലും ഭയത്തിലും ബഹുമാനത്തിലും കന്യകമാർ മുറി വിട്ടുപോയി വളരെ ആവേശത്തോടെയും ആശ്ചര്യത്തോടെയും അവർ എന്താണ് സംഭവിച്ചതെന്ന് അപ്പോസ്തലന്മാരോട് വിവരിച്ചു.
    ഈ ഉടമ്പടിയുടെ പെട്ടകമായ മറിയത്തെ തൊടാനോ പൊതുവായ രീതിയിൽ കൈകാര്യം ചെയ്യാനോ പാടില്ലെന്ന ദൈവിക ജ്ഞാനത്താൽ അവർ നിറഞ്ഞു.

    ഇനിയും എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ അവർ മുട്ടുകുത്തി, അത് അറിയിക്കണമെന്ന് കർത്താവിനോട് അപേക്ഷിച്ചു. അപ്പോൾ അപ്പോസ്തലന്മാർ ഒരു ശബ്ദം കേട്ടു: “വിശുദ്ധ ശരീരം അനാവരണം ചെയ്യരുത്, തൊടരുത്.”
    അതനുസരിച്ച് അപ്പോസ്തലന്മാർ ദൈവത്തിൻ്റെ വിശുദ്ധ ശരീരം സ്ഥിതിചെയ്യുന്ന വിശുദ്ധ കൂടാരവും (Tabernacle ) ചുമലിലേറ്റി, സുവിശേഷ നിയമത്തിൻ്റെ പുരോഹിതന്മാരെന്ന നിലയിൽ, നഗരത്തിൽ നിന്ന് ജോസഫത്ത് താഴ്‌വരയിലേക്ക് ക്രമമായ ഘോഷയാത്രയോടെ ദിവ്യവചനങ്ങളുടെയും അനുഗ്രഹങ്ങളുടെയും അകമ്പടിയോടെ പ്രദർഷിണമായി പോയി. ജറുസലേം നിവാസികൾക്ക് ദൃശ്യമായ അകമ്പടിയോടെയായിരുന്നു ഇത്. എന്നാൽ ഇത് കൂടാതെ സ്വർഗ്ഗത്തിലെ മാലാഖാമാരുടെ മറ്റൊരു അദൃശ്യ ജനക്കൂട്ടവും ഉണ്ടായിരുന്നു. അവരുടെ സ്വർഗ്ഗീയ ഗാനങ്ങൾ അപ്പോസ്തലന്മാരും ശിഷ്യന്മാരും മറ്റ് പലരും കേട്ടു, അത് മൂന്ന് ദിവസം മധുരമായി തുടർന്നു. ഇവരെക്കൂടാതെ മറ്റ് നിരവധി ആത്മാക്കളെ സ്വർഗത്തിൽ നിന്ന് തൻ്റെ ഏറ്റവും അനുഗ്രഹീതയായ അമ്മയുടെ ശവസംസ്കാര യാത്രകളിലും ശവസംസ്‌കാരങ്ങളിലും സഹായിക്കാൻ നമ്മുടെ രക്ഷകനായ യേശു അയച്ചു. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന പുരാതന ഗോത്രപിതാക്കന്മാരോടും പ്രവാചകന്മാരോടും ഒപ്പം ആയിരക്കണക്കിന് ദൂതന്മാരുടെ സൈന്യവും. അവരിൽ വിശുദ്ധ ജോക്കിം, വിശുദ്ധ ആനി, വിശുദ്ധ ജോസഫ്, വിശുദ്ധ എലിസബത്ത്, വിശുദ്ധ സ്നാപകൻ എന്നിവരും മറ്റ് നിരവധി വിശുദ്ധന്മാരും ഉൾപ്പെടുന്നു.
    ഘോഷയാത്ര ജോസഫാത്തിൻ്റെ താഴ്‌വരയിലെ വിശുദ്ധ ശവകുടീരത്തിലേക്ക് വന്നപ്പോൾ, അതേ രണ്ട് അപ്പോസ്തലന്മാരും, (വിശുദ്ധ പത്രോസും വിശുദ്ധ യോഹന്നാനും,) കട്ടിലിൽ നിന്ന് പരിശുദ്ധ മറിയത്തിന്റെ ശരീരം എടുത്ത് ശവകുടീരത്തിൽ സ്ഥാപിച്ച് അതിനെ മൂടി. അപ്പോസ്തലന്മാരുടെ കൈകളേക്കാൾ കൂടുതൽ ഈ അന്ത്യകർമങ്ങൾ ചെയ്യുന്ന മാലാഖമാരുടെ കൈകൾഉപയോഗിച്ച് മറ്റ് ശ്മശാനങ്ങളിലെ ആചാരംപോലെ അവർ ഒരു വലിയ കല്ലുകൊണ്ട് ശവകുടീരം അടച്ചു. പരിശുദ്ധ രാജ്ഞിയുടെ ആയിരം മാലാഖമാർ അവരുടെ കാവൽ അവിടെ തുടർന്ന് , വിശുദ്ധ ശരീരത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തു. അവളുടെ ശവസംസ്കാര സമയത്തെ സംഗീതം നിലച്ചപ്പോൾ , സ്വർഗ്ഗീയ വാസികൾ സ്വർഗത്തിലേക്ക് മടങ്ങി. ആളുകളുടെ കൂട്ടം കുറഞ്ഞു, വിശുദ്ധ അപ്പോസ്തലന്മാരും ശിഷ്യന്മാരും, ആർദ്രമായ കണ്ണീരിൽ അലിഞ്ഞു, കൊട്ടാരത്തിലേക്ക് മടങ്ങി.

    പിന്നീട്അ വളുടെ ദിവ്യപുത്രനെപ്പോലെ, അവൾ വീണ്ടും ഉയിർത്തെഴുന്നേറ്റു, അവളുടെ മരണശേഷം മൂന്നാം ദിവസം സ്വർഗത്തിലേക്ക് കയറി എന്ന് പാരമ്പര്യമായി വിശ്വസിച്ച്‌ വരുന്നു..

    (റോമൻ കാത്തലിക് മരിയൻ ഡയറിയിൽ നിന്ന്)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!