Tuesday, December 3, 2024
spot_img
More

    ഒക്ടോബർ 24-താപസരുടെ മാതാവ്  

    ഒക്ടോബർ 24- ഔർ ലേഡി ഓഫ് ദ് ഹെർമിറ്റ്സ് ( താപസരുടെ മാതാവ് ) 

    താപസരുടെ മാതാവ് എന്ന പേരിൽ പ്രസിദ്ധമായ  തീർത്ഥാടനത്തിൻ്റെ, ഹെൽവേഷ്യയിലെ ലൊറെറ്റോയുടെ ഉത്ഭവം, ഷാലെമാന്യയുടെ വീരോചിത കാലത്തേക്ക് കൊണ്ടുപോകുന്നു. ഐൻസീഡെൻ്റെ ആശ്രമത്തിൽ ആദ്യമായി വസിച്ചത് മൈൻറാഡ് എന്ന് പേരുള്ള, പ്രസിദ്ധമായ ഹോഹെൻസോളേനിലെ പ്രഭു കുടുംബത്തിൽപ്പെട്ട,  സുവാബിയയിലെ ഒരു യുവ പ്രഭു ആയിരുന്നു.

    കൗമാരത്തിലേക്ക് കടന്നിരുന്ന മൈൻറാഡ് ഗഹനമായ ചിന്തയിൽ മുഴുകി വനത്തിലൂടെ നടക്കാനും നീരുറവകളുടെ ശബ്ദത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ  ദൈവവുമൊത്തു തനിയെ ആയിരിക്കാനും ഇഷ്ടപ്പെട്ടു. 

    തൻ്റെ പിതാക്കന്മാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വർണ്ണ കൊളുത്തുകളുള്ള ഒരു പഴയ പുസ്തകത്തിലെ തിരുവെഴുത്തുകൾ ശ്രദ്ധയോടെ വായിക്കുന്നതോ പരിശുദ്ധ കന്യകയുടെ അത്ഭുതങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ച് ആഴത്തിൽ ധ്യാനിക്കുന്നതോ ഒക്കെ മൂലം മൈൻറാഡ് പലപ്പോഴും രാത്രി കടന്നു പോകുന്നതറിഞ്ഞില്ല. അവൻ്റെ ആത്മാവ് ഏകാന്തതയിൽ ഉയർന്നു; ലോകത്തോടും അതിലെ വിലയില്ലാത്ത വസ്തുക്കളോടും വിരക്തി തോന്നിയ മൈൻറാഡ് റെച്ചെനൗവിലെ ആശ്രമത്തിൽ വച്ച് വ്രതവാഗ്ദാനം നടത്തി, പിന്നീട് എറ്റ്സെൽ പർവതത്തിൻ്റെ മുകളിൽ നിർമ്മിച്ച ചെറിയൊരു ആശ്രമത്തിൽ താമസിക്കാൻ വേണ്ടി അദ്ദേഹം അവിടെ നിന്നും പോയി.

    മൈൻറാഡ് ഏഴു വർഷം അവിടെ ചെലവഴിച്ചു, അവൻ്റെ സദ്ഗുണങ്ങളുടെ സുഗന്ധം താഴ്വാരങ്ങളിലേക്ക് ഇറങ്ങി; ഇടയന്മാരും മരംവെട്ടുകാരും അവൻ്റെ അടുക്കൽ വന്നു, പിന്നീട് വലിയ പ്രഭുക്കന്മാർ , കുലീനരായ സ്ത്രീകൾ അങ്ങനെ നിരവധി പേർ. എല്ലാവരും താഴ്മയോടെ അവൻ്റെ പ്രാർത്ഥനകളും ഉപദേശങ്ങളും അഭ്യർത്ഥിച്ചു. ധ്യാനാത്മക പ്രാർത്ഥനയും കാടിൻ്റെ ഏകാന്തതയും അല്ലാതെ മറ്റൊന്നും ഇഷ്ടപ്പെടാത്ത ആ യുവസന്യാസിക്ക് ഈ ആദരവെല്ലാം ഒരു പീഡനമായിരുന്നു. 

    ഒരു രാത്രി, ചാപ്പലിലെ തൻ്റെ ഏക സ്വത്തായ, പരിശുദ്ധ കന്യകയുടെ, ‘താപസികളുടെ മാതാവിൻ്റെ’(ഔർ ലേഡി ഓഫ് ദ് ഹെർമിറ്റ്സ്), രൂപവും വഹിച്ചുകൊണ്ട് അദ്ദേഹം രഹസ്യമായി തൻ്റെ ആശ്രമം വിട്ടു, കാന്റൻ ഓഫ് ഷ്വിസ്സിലെ ഇരുണ്ട വനത്തിൽ അഭയം പ്രാപിച്ചു.

    മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം മൈൻറാഡ്, അദ്ദേഹം വെള്ളവും കാട്ടിലെ പഴങ്ങളും പങ്കിട്ട ചില ദുഷ്ടമനുഷ്യരാൽ വധിക്കപ്പെട്ടു. കുറച്ച് പക്ഷികൾ, ആ കൊലപാതകികളെ അവരുടെ കുറ്റത്തിന് അർഹമായ ശിക്ഷ അനുഭവിക്കുന്നതുവരെ പിന്തുടർന്ന് ഉപദ്രവിച്ചു. (കൊലയാളികൾ പ്രവേശിച്ച സത്രത്തിൻ്റെ ജനലുകളിലൂടെ പോലും അവ ഉള്ളിൽ കടന്നു. ശിക്ഷിക്കപ്പെടുന്നതുവരെ അവരെ വിട്ടില്ല.)

    അത്ഭുതങ്ങൾ നടന്ന അറയിൽ,  മൈൻറാഡിൻ്റെ മരണത്തിനുശേഷം  അരനൂറ്റാണ്ടോളം ജനവാസമില്ലായിരുന്നു. അതിന് ശേഷം,  ബർഗണ്ടിയിൽ നിന്നുള്ള വിശുദ്ധ ബെന്നോയുടെ നേതൃത്വത്തിൽ ഒരു കൂട്ടം താപസന്മാർ ( സന്യാസിമാർ ) അവിടെ വന്ന് താമസമാക്കി. അങ്ങനെയാണ് ഐൻസീഡെന്നിലെ ചാപ്പലിലെ ‘താപസന്മാരുടെ മാതാവിന്’ ആ നാമം നൽകപ്പെട്ടത്.വിശുദ്ധ എബർഹാഡ് തൻ്റെ നിരവധിയായ സ്വത്തുക്കൾ ആ സ്ഥലത്ത്  ആശ്രമം പണിയുന്നതിനായി വിനിയോഗിച്ചു,  അദ്ദേഹം അവിടത്തെ ആദ്യ ആബട്ട് (ആശ്രമാധിപതി) ആയിരുന്നു.

    വിശുദ്ധ ബെന്നോയുടെ കാലത്തെന്നത് പോലെ,പരിശുദ്ധ കന്യകയുടെ ചാപ്പൽ കോൺവെൻ്റിലെ വലിയ ദൈവാലയത്തിൽ  സ്ഥാപിച്ചു, അതിൽ വിശുദ്ധ മൈൻറാഡിൻ്റെ അറ അൾത്താരയുടെ അടുത്ത് വരും വിധം രൂപീകരിച്ചു;  പ്രൊട്ടസ്റ്റൻ്റ് മതത്തിൻ്റെ ഉഗ്രമായ ശ്രമങ്ങളെ ചെറുത്തു നിന്ന ഈ ചാപ്പൽ ഫ്രഞ്ചുകാർ നശിപ്പിച്ചു,  എങ്കിലും പരിശുദ്ധ കന്യകയുടെ അത്ഭുത പ്രതിമ ആ സമയത്ത് രക്ഷിക്കപ്പെടാൻ ദൈവം അനുവദിച്ചു. 1803-ൽ ഐൻസീഡെൻലെ ദൈവാലയത്തിൽ അത് വളരെ ആഘോഷപൂർവ്വം മാറ്റിസ്ഥാപിച്ചു.  1817-ൽ അത് അതിൻ്റെ പഴയ മഹത്വം ഭാഗികമായി വീണ്ടെടുത്തു, കഴിവുള്ള കുറേ കലാകാരന്മാരുടെ വരവിനും വിശ്വാസികളുടെ സമൃദ്ധമായ ദാനധർമ്മങ്ങൾക്കും നന്ദി. അങ്ങനെ ആ തിരുസ്വരൂപം ഐൻസിഡെന്നിന്റെ മാതാവ് എന്നും അറിയപ്പെടുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!