Thursday, December 26, 2024
spot_img
More

    ശുദ്ധീകരണസ്ഥലത്തു നിന്ന് ആയിരം ആത്മാക്കളെ ഒറ്റയടിക്ക് മോചിപ്പിക്കാം.ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതി

    മരിച്ചുപോയ പ്രിയപ്പെട്ടവരെ പ്രത്യേകമായി സ്മരിക്കാന്‍ വേണ്ടിയുള്ള മാസമാണല്ലോ നവംബര്‍. നമുക്കേറെ പ്രിയപ്പെട്ട പലരും ഇക്കാലയളവില്‍ നമ്മില്‍ നിന്നുവേര്‍പിരിഞ്ഞുപോയിട്ടുണ്ട്.അവരെല്ലാം പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകളില്‍ കടന്നുവന്നിട്ടുമുണ്ട്. അപ്പന്‍,അമ്മ.. അങ്ങനെ പലരും. എങ്കിലും അവരെയെല്ലാം നമുക്കു വീണ്ടും പ്രത്യേകമായി ഓര്‍മ്മിക്കേണ്ടതുണ്ട്. സ്വര്‍ഗ്ഗത്തിലെത്തിയവരാണെങ്കില്‍ അവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമില്ല.നരകത്തിലാണെങ്കില്‍ അവര്‍ക്കു നമ്മുടെ പ്രാര്‍ത്ഥനകള്‍ പ്രയോജനപ്പെടുകയുമില്ല. എന്നാല്‍ രണ്ടിനും ഇടയിലും ഒരുസ്ഥലമുണ്ട്, ശുദ്ധീകരണസ്ഥലം. അവിടെയുള്ളവരാണ് ശുദ്ധീകരണാത്മാക്കള്‍.അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയും ആവശ്യമാണ്. ഇതാ വിശുദ്ധ ജെര്‍്ര്രതൂതിലൂടെ ദൈവം വെളിപെടുത്തിയ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം ജപിക്കുമ്പോള്‍ ആ പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടു മാത്രം ഒരൊറ്റപ്രാര്‍ത്ഥനയിലൂടെ ആയിരം ശുദ്ധീകരണാത്മാക്കള്‍ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിക്കുമെന്നാണ് നമ്മുടെ വിശ്വാസം. അത്രയും ശക്തിയുറ്റ ഈ പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വും, വിശ്വാസപൂര്‍വ്വം നമുക്ക് പ്രാര്‍ത്ഥിക്കാം.

    നിത്യപിതാവേ ഇന്നേ ദിവസം ലോകമാസകലം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോടൊപ്പം അങ്ങേ തിരുക്കുമാരന്റെ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ സകല ആത്മാക്കള്‍ക്കും ലോകത്തിലെ എല്ലാ പാപികള്‍ക്കും സാര്‍വത്രികസഭയിലെയും എന്റെ ഭവനത്തിലെയും എന്റെ കുടുംബത്തിലെയും പാപികള്‍ക്കും തിരുഹൃദയത്തിന്റെയും വിമലഹൃദയത്തിന്റെയും നിര്‍മ്മലഹൃദയത്തിന്റെയും സ്തുതിക്കും എന്റെ നിയോഗങ്ങള്‍ക്കുമായി ഞാന്‍ സമര്‍പ്പിച്ചുകൊളളുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!