spot_imgspot_imgspot_imgspot_img

മണിപ്പൂരില്‍ വീണ്ടും കലാപമോ?

മണിപ്പൂര്‍ വീണ്ടും പുകയുന്നതായി ഫിദെസ് വാര്‍ത്താ ഏജന്‍സി. കുക്കി, മെയ്‌തേയ് വംശീയ ഗ്രൂപ്പുകള്‍ തമ്മിലുളള സംഘര്‍ഷങ്ങളാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി മണിപ്പൂര്‍ പുകയുകയായിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടുവിഭാഗം ആളുകളെയും പോലീസ് സേനയുടെ സഹായത്തോടെ ഇരുഭാഗങ്ങളിലേക്കായി മാറ്റിനിര്‍ത്തിയിരിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ ശാന്തമായിവരുകയായിരുന്നു. അതിനിടയിലാണ് ഇക്കഴിഞ്ഞ പന്ത്രണ്ടാംതീയതി ജിറിബാം ജില്ലയില്‍ സായുധസംഘവും സുരക്ഷാസേനയുമായി സംഘര്‍ഷമുണ്ടായത്. ഇതേതുടര്‍ന്ന് പന്ത്രണ്ടുപേര്‍ കൊല്ല്‌പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മണിപ്പൂര്‍ വീണ്ടും പുകയുന്നുവെന്നതിന്റെ സൂചന പുറത്തുവന്നിരിക്കുന്നത്. മണിപ്പൂരില്‍ സമാധാനം പുലരുന്നതിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates