സ്‌പെയ്ന്‍: കത്തോലിക്കാ പുരോഹിതനെ കൊലപ്പെടുത്തുകയും കന്യാസ്്ത്രീയെ പരിക്കേല്പിക്കുകയും ചെയ്ത കുറ്റവാളിയെ വര്‍ഷങ്ങള്‍ക്കുശേഷം സ്പാനീഷ് നാഷനല്‍ പോലീസ് അറസ്റ്റ് ചെയ്തു. 1991ല്‍ നടന്ന സംഭവമാണ് ഇത്. സ്‌പെയ്‌നിലെ കാറ്റലോനിയ പ്രോവിന്‍സില്‍ വച്ചാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് സ്‌റ്റേറ്റ്‌മെന്റ് വിശദീകരിച്ചു. പ്രതിയുടെ പേരോ ചിത്രമോ പോലീസ് പുറത്തുവിട്ടിട്ടില്ല. ഹംഗറിയിലും റൊമാനിയിലും ചെയ്തകുറ്റകൃത്യങ്ങളുടെ പേരില്‍ യൂറോപ്യന്‍ അറസ്്റ്റ് വാറന്റ് നേരിടുന്ന വ്യക്തി കൂടിയാണ് ഇയാള്‍. 30 വര്‍ഷം മുമ്പാണ് പുരോഹിതനെ കൊന്നത്. 23 വര്‍ഷം മുമ്പാണ് കന്യാസ്്ത്രീയെ പരിക്കേല്പിച്ചതും തുടര്‍ന്ന് സിസ്റ്റര്‍ മരണമടഞ്ഞതും.