ക്രിസ്തുമസ് കാലത്തിലേക്ക നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ ക്രിസ്തുമസിന് അര്‍ത്ഥവത്തായി ഒരുങ്ങാനും ഉണ്ണീശോയെ ഹൃദയത്തില്‍ സ്വീകരിക്കാനും കഴിയത്തക്കവിധത്തില്‍ മനോഹരവും അതേസമയം അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍തക്ക ശക്തിയുള്ളതുമായ പ്രാര്‍ത്ഥനയാണ് വിശുദ്ധ ആന്‍ഡ്രുവിനോടുള്ള ക്രിസ്തുമസ് നൊവേന. ഇതാ ആ മനോഹരമായ പ്രാര്‍ത്ഥന. ക്രിസ്തുമസ് ദിവസങ്ങളില്‍ എല്ലാ ദിവസവും നമുക്ക് ഈ നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ച് ഈശോയില്‍ നിന്ന് അനുഗ്രഹങ്ങള്‍ നേടാം.
ബദ്‌ലഹേമിലെ പാതിരാത്രിയില്‍ തുളച്ചുകയറുന്ന തണുപ്പില്‍ പരിശുദ്ധയായ കന്യകാമറിയത്തില്‍ നിന്നും ദൈവപുത്രന്‍ ജനിച്ച ഈ നിമിഷം അനുഗ്രഹിക്കപ്പെടട്ടെ.ആ നിമിഷത്തിന്റെ എല്ലാ യോഗ്യതകളെയുമോര്‍ത്ത് നിത്യപിതാവേ ഞാന്‍ ഇപ്പോള്‍ സമര്‍പ്പിക്കുന്ന( ഉദ്ദിഷ്ടകാര്യം പറയുക) കാര്യം നമ്മുടെ രക്ഷകനായ ഈശോമിശിഹായുടെയും അവിടുത്തെ അമ്മയായ പരിശുദ്ധ മറിയത്തിന്റെയും യോഗ്യതയാല്‍ സാധിച്ചുതരണമേ ആമ്മേന്‍.