ഡിസംബര്‍ 7- നോട്രഡാം ഓഫ് പാരീസ്
ഔര്‍ ലേഡി ഓഫ് പാരീസ് സാധാരണയായി അറിയപ്പെടുന്നത് നോട്രഡാം എന്നാണ്. ഗോഥിക് ശൈലിയില്‍ പണികഴിപ്പിക്കപ്പെട്ട ദേവാലയങ്ങളില്‍ വച്ച് ലോകത്തിലെ ഏറ്റവും വലിയ ദേവാലയമാണ് ഇത. 1163 ല്‍ ബിഷപ് മൗറിസ് ദെ സല്ലിക്ക് ഉണ്ടായ ദര്‍ശനപ്രകാരമാണ് കത്തീഡ്രലിന്റെ പിറവി. പോപ്പ് അലക്സാണ്ടര്‍ മൂന്നാമന്റെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപനം. 1345 ആയപ്പോഴേയ്ക്കുമാണ് ദേവാലയത്തിന്റെ നിര്‍്മ്മാണം പൂര്‍ത്തിയായത്.
അതുവരെയുള്ള എല്ലാ ദേവാലയങ്ങളില്‍ വച്ചും ഏറ്റവും വ്യത്യസ്തമായിരുന്നു ഇത്. സ്റ്റെയന്ഡ് ഗ്ലാസ് വിന്‍ഡോസും മറ്റും അക്കാലത്ത് ഏറ്റവും പുതുമയുള്ള കാര്യമായിരുന്നു. 1548 ല്‍ പ്രൊട്ടസ്റ്റന്റുകാര്‍ ഈ ദേവാലയത്തിനു നേരെ ആക്രമണം നടത്തി. ശവകുടീരങ്ങളും സ്റ്റെയ്ന്‍ഡ് ഗ്ലാസ് ജാലകങ്ങളും നശിപ്പിക്കപ്പെട്ടു.
ഫ്രഞ്ച് വിപ്ലവകാലത്താണ്് കത്തീഡ്രലിനു നേരെയുളള മറ്റൊരു ആക്രമണം നടന്നത്. തിരുശേഷിപ്പുകള്‍ നശിപ്പിക്കപ്പെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്തു. വെയര്‍ഹൗസായി പോലും അക്കാലത്ത് കത്തീഡ്രല്‍ മാറിയിട്ടുണ്ട്് 1801 ആയപ്പോഴേയ്ക്കും കത്തീഡ്രല്‍ വീണ്ടും കത്തോലിക്കാസഭയ്ക്ക് തിരികെ ലഭിച്ചു.
1804 ല്‍ നെപ്പോളിയന് ഒന്നാമന്റെ കിരീടധാരണം നടന്നത് ഇവിടെവച്ചായിരുന്നു.