‘കൃപാസനത്തില്‍ നിന്ന് അച്ചനാണ് വിളിക്കുന്നത്’
‘ മരിയന്‍ മിനിസ്ട്രിയിലെ അച്ചനാണ് വിളിക്കുന്നത്’
ഇങ്ങനെ ഏതെങ്കിലും ഫോണ്‍കോളുകള്‍ കഴിഞ്ഞ രണ്ടാഴ്ചകളിലായി എപ്പോഴെങ്കിലും നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ? പുരുഷന്മാരോടാണ് സംസാരിക്കുന്നതെങ്കില്‍ ശുശ്രൂഷയുടെ പേരില്‍ സാമ്പത്തികസഹായമായിരിക്കും ചോദിക്കുന്നത്. സ്ത്രീകളോടാണെങ്കില്‍ കേട്ടാല്‍ അറയ്ക്കുന്ന വിധത്തിലുളള സംസാരവും. കൃപാസനത്തില്‍ നിന്ന് അച്ചനാണ് വിളിക്കുന്നതെന്ന്് ചിലരോട് പറയുമ്പോള്‍ മറ്റുചിലരോട് പറയുന്നത് മരിയന്‍മ ിനിസ്ട്രിയിലെ അച്ചനാണെന്നാണ്.തുടക്കത്തിലെ.ുള്ള സംസാരം ക്രമേണ വഴിതെറ്റിത്തുടങ്ങുമ്പോഴാണ് ഫോണെടുക്കുന്ന ആള്‍ക്ക് സംശയം തോന്നുന്നത്.
ഇത്തരത്തിലുളള ഫോണ്‍കോളുകള്‍ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കിട്ടിക്കൊണ്ടിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിച്ചത്. മരിയന്‍ മിനിസ്ട്രിയുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കയറിക്കൂടിയാണ് ഇത്തരത്തിലുള്ള ഫോണ്‍ ആഭാസങ്ങള്‍ നടത്തുന്നത്. ഇതിനെക്കുറിച്ച് പലരും ഞങ്ങളെ ഫോണ്‍ ചെയ്തു പറയുമ്പോഴാണ് ഇക്കാര്യം മനസ്സിലാക്കുന്നത് 9496021565, 9207096949 എന്നീ ഫോണ്‍ നമ്പറുകളില്‍ നിന്നാണ് അജ്ഞാതമായ ഇത്തരം കോളുകള്‍ വരുന്നത്.
തുടര്‍ന്നു മരിയന്‍ മിനിസ്ട്രി നടത്തിയ അന്വേഷണത്തില്‍ നി്ന്ന് മനസ്സിലാക്കാന്‍ സാധിച്ചത് അറുപതിന്മേല്‍ പ്രായമുള്ള ഒരു വ്യക്തിയാണ് ഫോണ്‍ ചെയ്യുന്നതെന്നും അയാള്‍ മാനസികാസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയാണെന്നുമാണ്. എന്നാല്‍ മാനസികാസ്വാസ്ഥ്യം പല കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള സമര്‍ത്ഥമായ മാര്‍ഗ്ഗമായി ഉപയോഗിക്കുന്നതിനാല്‍ അക്കാര്യം വിശ്വസിക്കാനാവില്ല. നിയമപരമായി നേരിടുമെന്ന് മുന്നറിയിപ്പ് നല്കിയപ്പോള്‍ തെറ്റുപറ്റിപ്പോയി എന്ന് അയാള്‍ മാപ്പ് ചോദിച്ചത് ഇപ്പറഞ്ഞതിനെ സാധൂകരിക്കുന്നുണ്ട്. അതുകൊണ്ട്് മേല്‍പ്പറഞ്ഞ നമ്പറുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും നമ്പറുകളില്‍ നിന്നോ ഇത്തരത്തിലുള്ള ഫോണ്‍കോളുകള്‍ വരികയാണെങ്കില്‍ സൂക്ഷിക്കുക. ജാഗ്രത പുലര്‍ത്തുക. സാമ്പത്തികസഹായം നല്കാതിരിക്കുക. അശ്ലീലസംഭാഷണമാണ് നടത്തുന്നതെങ്കില്‍ നിയമപരമായ വഴി അന്വേഷിക്കുക. മരിയന്‍പത്രത്തിന്റെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്ന് ഞാനല്ലാതെ മറ്റാരും നിങ്ങളെ ഒരു ആവശ്യത്തിനും വിളിക്കുന്നതല്ല.ഇനി അങ്ങനെ വിളിക്കുകയാണെങ്കില്‍ ആ വിളി വ്യാജമാണെന്ന് മനസ്സിലാക്കുക. ഇത്തരം ഫേയ്ക്ക് കോളുകള്‍ക്കെതിരെ നമുക്കൊരുമിച്ചു മുന്നേറാം
സ്‌നേഹപൂര്‍വ്വം
ബ്ര. തോമസ് സാജ്
മാനേജിംങ് ഡയറക്ടര്‍
മരിയന്‍പത്രം