പല യുവജനങ്ങളും തങ്ങളുടെ ഭാവിയോര്‍ത്ത് ഉത്കണ്ഠാകുലരാണ്. പഠനം, ജോലി, ഭാവിജീവിതം.. ഇങ്ങനെ എണ്ണമറ്റ വിഷയങ്ങളിലാണ് അവര്‍ ആകുലരായിക്കഴിയുന്നത്. പലര്‍ക്കും ഭാവി ഒര ുചോദ്യചിഹ്നമായി അനുഭവപ്പെടുന്നു. എന്നാല്‍ ഇത്തരം അവസര്ങ്ങളില്‍ അവര്‍ക്ക് കണ്ടെത്താനും സന്തോഷിക്കാനും കഴിയുന്ന ഒന്നാണ് ബൈബിബിളിന്റെ ആശ്വാസതീരം. ബൈബിളിലൂടെ കടന്നുപോകുമ്പോള്‍ അവയില്‍ പ്രത്യേകമായ ചില വചനങ്ങള്‍ വിശ്വസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് യുവജനങ്ങളെ കൂടുതല്‍ കരുത്തുള്ളവരും ശുഭാപത വിശ്വാസികളുമാക്കിമാറ്റും. അത്തരത്തിലുള്ള ചില വചനങ്ങള്‍ നമുക്കു പരിചയപ്പെടാം.
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.( മത്താ 11:28-30)
ഭയപ്പെടേണ്ട. ഞാ്ന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്‌റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ട് ഞാ്ന്‍ നിന്നെ താങ്ങിനിര്‍ത്തും( ഏശയ്യ 41:10)
ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപനസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.( സങ്കീ 34:18)
കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുളള പദ്ധതിയാണത്. നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി( ജെറമിയ 29:11)