വിശുദ്ധ നിക്കോളാസിനെക്കുറിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്.കുട്ടികളുടെപ്രത്യേക മധ്യസ്ഥനായിട്ടാണ് വിശുദ്ധനിക്കോളാസിനെ കരുതിപ്പോരുന്നത്. ഇപ്രകാരമൊരു പുരാവൃത്തം രൂപപ്പെട്ടത് വിശുദ്ധന്റെ ജീവിതത്തിലെ ഒരു സംഭവവുമായി ബന്ധപ്പെട്ടാണ്.
ഗ്രാമത്തിലെ വിളവെടുപ്പ് ദിനത്തില്‍ കളിക്കാന്‍ പോയ കുട്ടികള്‍ക്ക് എവിടെ വച്ചോ വഴിതെറ്റി. അവര്‍ക്ക് തിരികെ വീട്ടിലെത്തിച്ചേരാന്‍ സാധിച്ചില്ല. അവസാനം അവര്‍ എത്തിച്ചേര്‍ന്നത് ഒരു കശാപ്പുകാരന്റെ മുമ്പിലാണ്. തങ്ങള്‍ക്ക് ഭക്ഷണവും കിടക്കാനൊരു സ്ഥലവും അവര്‍ അയാളോട് അപേക്ഷിച്ചു. പക്ഷേ കശാപ്പുകാരന്‍ ആ കുട്ടികളെ കൊല്ലുകയാണ് ചെയ്തത്. അവരുടെ ശരീരാവശിഷ്ടങ്ങള്‍ ഒരു ബാരലില്‍ നിക്ഷേപിക്കുകയുംചെയ്തു.പിന്നീട് സെന്റ് നിക്കോളാസ് അവിടെയെത്തുകയും കശാപ്പുകാരനോട് ബാരല്‍ തുറന്നുകാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.കൊല്ലപ്പെട്ട കുട്ടികളോട് എണീല്ക്കുക കുട്ടികളേ എന്നുപറഞ്ഞപ്പോള്‍ കുട്ടികള്‍ മൂന്നുപേരും ഉറക്കത്തില്‍ നിന്നെന്നോണം എണീറ്റുവത്രെ. ഈ കശാപ്പുകാരന്‍ പിന്നീട് നിക്കോളാസിന്റെ ശിഷ്യനായിമാറിയെന്നാണ് ഐതിഹ്യം.