1212 ലായിരുന്നു ഈ സംഭവം. ആന്‍ജേഴ്‌സില്‍ നിന്നുള്ള മൂന്നുകച്ചവടക്കാര്‍ ഫ്രാന്‍സിലെ ബോണ്ടി വനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഈ വനമാകട്ടെ കൊള്ളക്കാരുടെ ഭീഷണി കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ചതുമായിരുന്നു. ഭയപ്പെട്ടതുപോലെ സംഭവിച്ചു. അവര്‍ കൊളളയ്ക്കിരയായി. സകലതും നഷ്ടപ്പെട്ടു. മാത്രവുമല്ല അവരെ മരത്തില്‍ ബന്ധിച്ചതിന് ശേഷം അവരെ അവരുടെ വിധിക്ക് വിട്ടിട്ട് കൊള്ളക്കാര്‍ സ്ഥലംവിടുകയുംചെയ്തു.
വിജനമായ, ഏകാന്തമായ സ്ഥലം. രക്ഷപ്പെടാനുളള സാധ്യത വളരെ കുറവാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എങ്കിലും അവര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു പരിശുദ്ധഅമ്മയോടു മനമുരുകി പ്രാര്‍ത്ഥിച്ചു.. അത്ഭുതമെന്ന് പറയട്ടെ ഒര ുരാത്രിക്കും ഒരു പകലിനും ശേഷം മാലാഖമാര്‍ നേരിട്ടുവന്ന് അവരെ രക്ഷിച്ചു.
ഇത് വലിയൊരു അത്ഭുതമായി അവര്‍ കണ്ടു.തങ്ങള്‍ രക്ഷിക്കപ്പെട്ട സ്ഥലത്തിന് സമീപമായി അവര്‍ ഒരു അരുവി കണ്ടു. അതിന്റെ തീരത്ത മാതാവിനോടുള്ള കൃതജഞതാസൂചകമായി ഒരു ദേവാലയം പണിയണമെന്ന് അവര്‍ തീരുമാനിച്ചു, അവര്‍ ആദ്യം അവിടെയൊരു മരിയന്‍ രൂപം സ്ഥാപിച്ചു. പിന്നീട് ആദ്യത്തേതിനെക്കാള്‍ മനോഹരമായമറ്റൊരു രൂപം മാറ്റി പ്രതിഷ്ഠിച്ചു. വൈകാതെ അനേകര്‍ ഇവിടെയെത്തിച്ചേരുകയും ഇവിടം തീര്‍ത്ഥാടനകേന്ദ്രമായി പരിണമിക്കുകയും ചെയ്തു.
മാത്രവുമല്ല ഈ അരുവിയിലെ വെള്ളം കുടിച്ചവര്‍ക്ക് പലതരത്തിലുളള രോഗസൗഖ്യങ്ങള്‍ ഉണ്ടാവുകയും ചെയ്തു. പലതവണ പുതുക്കിപ്പണിത ദേവാലയം ഫ്രഞ്ചുവിപ്ലവകാലത്ത് പൂര്‍്ണ്ണമായും നശിപ്പിക്കപ്പെട്ടു.പിന്നീട് 1808 ല്‍ വീണ്ടും ദേവാലയം പണിതു. 2012സെപ്തംബര്‍ ഒമ്പതിന് സെന്റ് ഡെനീസ് രൂപതയുടെആഭിമുഖ്യത്തില്‍ തീര്‍ത്ഥാടനത്തിന്റെ എണ്ണൂറാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി.