ലൂര്‍ദില്‍ സംഭവിച്ച അത്ഭുതകരമായ രോഗസൗഖ്യം സ്ഥിരീകരിച്ചുകൊണ്ട് ലിവര്‍പ്പൂളിലെ ആര്‍ച്ചുബിഷപ് മാല്‍ക്കം മക്മഹോന്‍ പ്രഖ്്യാപനം നടത്തിയത് അടുത്തയിടെയായിരുന്നു. പല മാധ്യമങ്ങളും ഇക്കാര്യം ശ്രദ്ധേയമായ വിധത്തില്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിരുന്നു. പലരുടെയും വിചാരം അടുത്തകാലത്ത് നടന്ന രോഗസൗഖ്യമാണ് ഇതെന്നായിരുന്നു. എന്നാല്‍ 1923 ല്‍ നടന്ന രോഗസൗഖ്യത്തെയാണ് അത്ഭുതമായി അംഗീകരിച്ചുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ജോണ്‍ ട്രയ്‌നോര്‍ എന്ന വ്യക്തിക്കുണ്ടായ അത്ഭുതകരമായ രോഗസൗഖ്യമാണ് മാതാവിന്റെ മധ്യസ്ഥതയാല്‍സംഭവിച്ചതാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടന്നിരി്കകുന്നത്. ഈ വ്യക്തി 1943 ല്‍ മരിക്കുകയും ചെയ്തിരുന്നു.നിരവധി അത്ഭുതങ്ങള്‍ ലൂര്‍ദില്‍ നടക്കാറുണ്ടെങ്കിലും അതില്‍ 71 എണ്ണം മാത്രമേ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ. അതില്‍ 71 ാമത്തെ അത്ഭുതമാണ് ജോണിനുണ്ടായ രോഗസൗഖ്യം. 1858 ഫെബ്രുവരി 11 നാണ് ലൂര്‍ദില്‍ ആദ്യമായി മാതാവിന്റെ പ്രത്യക്ഷീകരണം നടന്നത്. അന്നുമുതല്‍ ഇവിടേയ്ക്ക് ഭക്തജനപ്രവാഹമാണ്. മാതാവ് പ്രത്യക്ഷപ്പെട്ട അരുവിയിലെ വെള്ളം കുടിച്ച് നിരവധിപേര്‍ക്ക് രോഗസൗഖ്യം ലഭിക്കുന്നുണ്ട്. എന്നാല്‍ അവയില്‍ ഒന്നുപോലും സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ അത്ഭുതം മെഡിക്കല്‍ സയന്‍സിനുപോലും വിശദീകരിക്കാന്‍ സാധിക്കാത്ത ഒന്നായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് വിശദീകരിക്കാന്‍ കഴിയാത്ത അത്ഭുതപ്രതിഭാസമായി പ്രസ്തുത സംഭവത്തെ സഭ അംഗീകരിച്ചിരിക്കുന്നത്.