ആയിരം പുല്‍്ക്കൂടുകളില്‍ ഉണ്ണീശോ ജനിച്ചാലും എന്റെ ഹൃദയത്തില്‍ ഉണ്ണീശോ ജനിച്ചില്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. കേവലം ഉപവാസത്തിലോ ദേവാലയസന്ദര്‍ശനത്തിലോ മാംസവര്‍ജ്ജനവിലോ കാര്യവുമില്ല. ഹൃദയത്തില്‍ ഉണ്ണീശോയ്ക്ക് ഇടം കൊടുക്കുക. അവിടുത്തേക്ക് പിറക്കാനായി നമ്മുടെ ഹൃദയങ്ങളൊരുക്കുന്നകാര്യത്തില്‍ നമ്മെ സഹായിക്കാന്‍ പരിശുദ്ധ അമ്മയോളം കഴിവുള്ള മറ്റൊരു വ്യക്തിയുമില്ല. അതുകൊണ്ട് നമ്മുടെ ഹൃദയങ്ങളില്‍ വന്നുപിറക്കാന്‍ ഉണ്ണീശോയ്ക്ക് കഴിയുന്ന വിധത്തില്‍ നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനപ്പെടുത്തണമേയെന്ന് നമുക്ക് മാതാവിനോട് പ്രാര്‍ത്ഥിക്കാം. അതിനുള്ള ഒരു പ്രാര്‍ത്ഥന ഇതാ:
ഓ പരിശുദ്ധ അമ്മേ , ഉണ്ണീശോയ്ക്ക് ജന്മം നല്കിയ അമ്മേ അമ്മയുടെ തിരുസുതനെ ഞങ്ങളുടെ ഹൃദയങ്ങളില്‍പിറക്കുവാന്‍ സഹായിക്കണമേ. അമ്മയുടെ പുത്രന് പിറക്കുവാന്‍ സാധിക്കാത്തവിധം ഞങ്ങളുടെ ഹൃദയത്തിലുള്ള എല്ലാ പാപമാലിന്യങ്ങളും അമ്മ എടുത്തുനീക്കണമേ. ഞങ്ങളുടെ ഹൃദയം ഒരു പുല്‍ക്കൂടാക്കി മാറ്റണമേ. ഞങ്ങളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും വിചാരങ്ങളുമെല്ലാം അമ്മ ശുദ്ധീകരിക്കണമേ. അമ്മ ഉണ്ണീശോയെ ഞങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കണമേ. അമ്മയുടെ അനുവാദമില്ലാതെ ഉണ്ണീശോ ഒരിടത്തേക്കും പോവുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് അമ്മേ മാതാവേ ഉണ്ണീശോ ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് പോകാതിരിക്കത്തക്കവിധം ഉണ്ണീശോയോട് ഞങ്ങളുടെ ഹൃദയത്തില്‍ വാഴാന്‍ അമ്മ ആവശ്യപ്പെടണമേ.എത്രയും ദയയുളള അമ്മേ ഞങ്ങളുടെ സ്വന്തം അമ്മയായിരിക്കണമേ. വഴിതെറ്റിപ്പോകുമ്പോള്‍ ശാസിക്കാനും നേര്‍വഴി നയിക്കാനും അ്മ്മയെന്നും കൂടെയുണ്ടായിരിക്കണമേ. അമ്മയുള്ളിടത്ത് ഈശോയും ഉണ്ടെന്ന് ഞങ്ങള്‍ അറിയുന്നു. ആമ്മേന്‍.