യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അടുത്തമാസം ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറ്റലി സന്ദര്‍ശനത്തിനിടയിലാണ് ജോ ബൈഡന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.ജനുവരി 9-12 തീയതികളിലാണ് ജോ ബൈഡന്റെ സന്ദര്‍ശനം. ഇതില്‍ പത്താം തീയതിയായിരിക്കും പാപ്പായുമായി കണ്ടുമുട്ടുന്നത്. അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റാണ് ബൈഡന്‍.