Wednesday, February 5, 2025
spot_img
More

    ഡിസംബര്‍ 30- ഔര്‍ ലേഡി ഓഫ് ല ഗുവാര്‍ഡെ

    വിശുദ്ധ ലൂക്കാ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മരിയന്‍ ചിത്രമാണ് ഇത്. 433 ല്‍ ഒരു ഇറ്റാലിയന്‍ സന്യാസിയാണ് ഇത് ദേവാലയത്തിന്റെ അള്‍ത്താരയില്‍ സ്ഥാപിച്ചത്. മാതാവിന്റെ ചിത്രം കിട്ടിയ സന്യാസി അത് പ്രതിഷ്ഠിക്കാന്‍ ഉചിതമായ സ്ഥലം അന്വേഷിച്ച് ഇറ്റലിയിലുടനീളം നടന്നുവെന്നും ഒടുവില്‍ ബൊളോഗ്നയിലെ എമിലിയ നഗരത്തിലെത്തുന്നതുവരെ സാധിച്ചില്ലെന്നും നഗരത്തിലെത്തിയപ്പോള്‍ അധികാരികള്‍ അദ്ദേഹത്തെഅഭിവാദ്യം ചെയ്യുകയും ഒടുവില്‍ മരിയന്‍രൂപം പ്രതിഷ്ഠിക്കാനുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തുവെന്നുമാണ് പാരമ്പര്യം.

    ഉണ്ണിയേശുവുമായിട്ടുള്ള മാതാവിന്റെ ചിത്രമാണ്ഇത്. നീലയും പച്ചയും കലര്‍ന്ന വസ്ത്രമാണ് മാതാവിന്റേത്. മൂക്കും കണ്ണുകളും വിരലുകളും അല്പം നീളമുള്ളവയാണ്. മാതാവിന്റെ അതേ വേഷം തന്നെയാണ് ഉണ്ണീശോയ്ക്കും. അനുഗ്രഹം നല്കുന്ന വിധത്തില്‍ വിരല്‍ ഉയര്‍ത്തിപിടിച്ചിട്ടുമുണ്ട്. 1625 ല്‍ ചിത്രം ഒരു വെള്ളിപ്പാനല്‍ കൊണ്ട് പൊതിഞ്ഞപ്പോള്‍ മുഖമൊഴികെ മറ്റുള്ളതെല്ലാം മറയ്ക്കപ്പെട്ടു. 1603 ല്‍ ആര്‍ച്ചുബിഷപ് അല്‍ഫോന്‍സോ പാലേറ്റി ഈ മരിയന്‍രൂപത്തില്‍ കിരീടമണിയിച്ചു.

    മഴയുടെ അത്ഭുതം പോലെയുള്ള നിരവധി അത്ഭുതങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. 1433 ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച അത്ഭുതം നടന്നത്. അതിശക്തമായി തുടര്‍ച്ചയായി പെയ്ത മഴയില്‍ വിളവുകള്‍ നശിച്ചുപോവുകയും ക്ഷാമം പൊ്ട്ടിപ്പുറപ്പെടുകയും ചെയ്തു. ഈ അവസരത്തില്‍ ആളുകള്‍ മാതാവിന്റെ സഹായം തേടി പ്രാര്‍ത്ഥിക്കുകയും പ്രദക്ഷിണം നടത്തുകയും ചെയ്തു. അതിന്റെ ഫലമായി നിരന്തരമായി പെയ്തുകൊണ്ടിരുന്ന മഴ നിലയ്ക്കുകയും വീണ്ടും പഴയ ഐ്ശ്വര്യം പുന:സ്ഥാപിക്കപ്പെടുകയും ചെയ്തു. അതിന്റെ ഓര്‍മ്മയ്ക്കായി വര്‍ഷം തോറും പ്രദക്ഷിണം നടത്തിവരുന്നു.

    1874 ല്‍ ദേശീയസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. 1907 ല്‍ പത്താം പിയൂസ് മാര്‍പാപ്പ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!