പുതിയവര്‍ഷത്തിലേക്ക് കടന്നുചെല്ലാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ നമ്മുടെ മുമ്പിലുള്ളൂ.പുതിയവര്‍ഷം ദൈവകേന്ദ്രീകൃതമായി ആരംഭിക്കാനും ജീവിക്കാനും നമുക്കെന്താണ് ചെയ്യാന്‍ കഴിയുന്നത്?
തിരുവചനത്തില്‍ നിന്ന് അതിനുള്ള ഉത്തരം നമുക്ക് കണ്ടെത്താന്‍ കഴിയും.
ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍ നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍ നിന്ന് തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.(1 പത്രോസ് 3:10) ഇതിന് അനുബന്ധമായി മറ്റ് ചില തിരുവചനങ്ങള്‍ കൂടിഓര്‍മ്മിക്കേണ്ടതുണ്ട്.
തിന്മയ്ക്കു തിന്മയോ നിന്ദനത്തിനു നിന്ദനമോ പകരം കൊടുക്കാതെ അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍. അവസാനമായി നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്‌നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവിന്‍( 1 പത്രോസ് 3:8-9)