യൗസേപ്പിതാവിന്റെ പ്രായത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലവിലുളളത്. യൗസേപ്പിതാവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബൈബിളും നല്കുന്നില്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള അഭിപ്രായങ്ങള്‍ യൗസേപ്പിതാവുമായി രൂപപ്പെട്ടിട്ടുണ്ട്. യൗസേപ്പിതാവ് വൃദ്ധനായിരുന്നു, വിഭാര്യനായിരുന്നു,വിധുരനായിരുന്നു എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കടന്നുവരുന്നതാണ്. അതുപോലെ തന്നെ യൗസേപ്പിതാവ് ചെറുപ്പക്കാരനായിരുന്നുവെന്നു പറയു്ന്നവരുമുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ പാരമ്പര്യമനുസരിച്ച് യൗസേപ്പിതാവ് വിഭാര്യനായിരുന്നുവെന്നും പിന്നീട് മാതാവിനെ വിവാഹം ചെയ്തുവെന്നുമാണ്. ഇക്കാരണത്താലാണ് നിന്റെ അമ്മയും സഹോദരന്മാരും എന്ന രീതിയില്‍ ബൈബിളില്‍ പരാമര്‍ശിക്കുന്നതത്രെ.
ധന്യന്‍ ഫുള്‍ട്ടന്‍ ഷീന്‍ പറയുന്നത് യൗസേപ്പിതാവ് ചെറുപ്പക്കാരനും കരുത്തനും സുന്ദരനുമായിരുന്നുവെന്നാണ്. ഇന്റര്‍നാഷനല്‍ മരിയന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് യൗസേപ്പിതാവ് ഒരു കൗമാരക്കാരനായിരുന്നുവെന്നാണ്. ഉണ്ണീശോ ജനിക്കുന്ന സമയം യൗസേപ്പിതാവിനു പതിനെട്ടുവയസായിരുന്നുവെന്നാണ് ഈ പഠനങ്ങള്‍പറയുന്നത്.മ ാതാവിന് ആ സമയം പതിനാറു വയസുമായിരുന്നുവത്രെ. അക്കാലത്തെ യഹൂദ പാരമ്പര്യത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം അങ്ങനെയായിരുന്നുവത്രെ.