2024 വര്‍ഷത്തില്‍ ക്രിസ്തുവിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞവരുടെ എണ്ണം 13. ഫീദെസ് വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്്. രക്തസാക്ഷിത്വം വരിച്ചവരില്‍ എട്ടു വൈദികരും അഞ്ച് അല്മായരും പെടുന്നു. ആഫ്രിക്കയിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലുമായാണ് പതിനൊന്ന് പേര്‍ രക്തസാക്ഷികളായത്. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ രണ്ടുപേരും രക്തസാക്ഷികളായി. 2023 ല്‍ രക്തസാക്ഷികളുടെ എണ്ണം 20 ആയിരുന്നു. 2024 ല്‍ രക്തസാക്ഷികളായവര്‍ കൂടുതലും മധ്യവയസ്‌ക്കരും യുവജനങ്ങളുമാണ്.