Wednesday, January 8, 2025
spot_img
More

    ഈശോ കഴിച്ച ഫുഡിനെക്കുറിച്ചറിയാമോ?

    ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനേ കഴിയില്ല. ജീവിക്കുന്നതുപോലും ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ്.പക്ഷേ നാം കഴിക്കുന്ന ഭക്ഷണം പലപ്പോഴും ആരോഗ്യത്തിന് അനുയോജ്യമായിരിക്കണമെന്നില്ല. എല്ലാ കാര്യങ്ങളിലുമെന്നപോലെ ഈശോ നമ്മുടെ ഭക്ഷണകാര്യങ്ങളിലും അനുകരണീയ മാതൃകയാണ്. അതുകൊണ്ടുതന്നെ ഈശോ ഏതൊക്കെ ഭക്ഷണപദാര്‍ത്ഥങ്ങളാണ് കഴിച്ചതെന്ന് അറിഞ്ഞിരിക്കുന്നത് ആരോഗ്യപ്രദവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുന്നതിന് നമ്മെയും പ്രേരിപ്പിച്ചേക്കും.

    ഈശോ പച്ചക്കറികളും പഴങ്ങളും കഴിക്കാറുണ്ടായിരുന്നു. ഈശോകഴിച്ചിരുന്ന ഒരു പഴമായിരുന്നു അത്തിക്കായ്. മര്‍ക്കോസ് 11: 12-14 ല്‍ ഇക്കാര്യം നാം വായിക്കുന്നുണ്ട്. പോഷകസമ്പുഷ്ടമായ മത്തിയായിരുന്നു ഈശോയുടെ മറ്റൊരു വിഭവം. പ്രോട്ടീന്‍ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ദൈവത്തിന്റെ കുഞ്ഞാട് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഈശോ കുഞ്ഞാടിന്റെ മാംസവും തേനും ഭക്ഷിച്ചിരുന്നു. ഒലിവ് ഓയിലും ബ്രഡുമായിരുന്നു മറ്റൊരു വിഭവം. വൈനും ഈശോയക്ക് പ്രിയപ്പെട്ടതായിരുന്നു.കാനായിലെ കല്യാണവീട്ടില്‍ വീഞ്ഞ് തീര്‍ന്നുപോയെന്ന് നാം വായിക്കുമ്പോള്‍ അക്കാലത്തെ വിരുന്നുകളില്‍ വീഞ്ഞ് പ്രധാനപ്പെട്ടതായിരുന്നുവെന്നുകൂടി അര്‍ത്ഥമുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!