മനിലയുടെ രക്ഷാധികാരിയായ മാതാവാണ് ഔര്‍ ലേഡി ഓഫ് ഗൈഡ് അല്ലെങ്കില്‍ ഗൈഡന്‍സ്. എര്‍മ്മിറ്റ ദേവാലയത്തിലാണ് മാതാവിന്റെ ഈ രൂപം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഈ മാതാവിന്റെ ഭക്തിക്കുപിന്നിലും ഒരു കഥയുണ്ട്. വര്‍ഷം 1570. ലുസോണ്‍ ദ്വീപില്‍ വന്നിറങ്ങിയ നാവികരില്‍ ഒരാള്‍ മനിലയിലെ തദ്ദേശവാസികള്‍ താമസിക്കുന്ന ഒരു സ്ഥലത്തുകൂടി നടന്നുപോകുമ്പോള്‍ അവിടെ ഒരു മതപരമായ ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. ദൈവമാതാവിന്റെ ഒരു കല്‍പ്രതിമയായിരുന്നു അവിടെയുണ്ടായിരുന്നത്. ആ രൂപത്തെയാണ് അവര്‍ വണങ്ങിയിരുന്നത്, അത്ഭുതകരമായ ശക്തിയുള്ളരൂപമാണ് ഇതെന്ന് അവര്‍ സ്പാനീഷ് നാവികരോട് പറഞ്ഞു.
ഈ രൂപം എങ്ങനെ അവര്‍ക്ക് കിട്ടിയെന്നതിനെക്കുറിച്ച അറിയില്ലാതിരുന്നതിനാല്‍ ഈ രൂപത്തിന് ഔര്‍ ലേഡി ഓഫ് ഗൈഡന്‍സ് എന്ന് അവര്‍ പേരു നല്കി. അപകടകരമായ ഒരു യാത്രയില്‍ നിന്ന് തങ്ങളെ രക്ഷിച്ചതിന്റെ ഉപകാരസ്മരണയെന്നോണമാണ് അവര്‍ ഈ പേരു നലകിയത്. മനിലയില്‍ കത്തീഡ്രല്‍ പണിതപ്പോള്‍ അവര്‍ ഈ രൂപം അവിടെ സ്ഥാപിച്ചു. പിന്നീട് ദേവാലയം നശിപ്പിക്കപ്പെടുകയും പുതിയ ദേവാലയം നിര്‍മ്മിക്ക്‌പ്പെടുകയും ചെയ്തു. അവിടെയും ഈ രൂപം സ്ഥാപിച്ചു. ഈ രൂപം എങ്ങനെ കണ്ടുകിട്ടിയെന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. കപ്പല്‍ച്ചേതത്തില്‍ നഷ്ടപ്പെട്ടതാണെന്നും അങ്ങനെയാണ് തദ്ദേശവാസികള്‍ക്ക് ലഭിച്ചതെന്നുമാണ് വിശ്വാസം.
1955 ല്‍ പേപ്പല്‍ പ്രതിനിധി മനിലയിലെത്തിയപ്പോള്‍ രൂപത്തില്‍ കിരീടധാരണം നടത്തുകയുണ്ടായി. തങ്ങളുടെ ജീവിതത്തില്‍ വഴിനടത്തുകയും മാര്‍ഗനിര്‍ദേശം നല്കുകയും ചെയ്യുന്നവളായി മാതാവിനെ വിശ്വാസികള്‍ വണങ്ങുന്നു.