Wednesday, February 5, 2025
spot_img
More

    ജനുവരി 11- ഔര്‍ ലേഡി ഓഫ് ബെസിയെറി

    ഫ്രാന്‍സിന്റെ ഹൃദയത്തോടു ചേര്‍ന്നുസ്ഥിതി ചെയ്യുന്ന പ്രദേശമാണ് ലിമോസിന്‍,. ഇവിടെയാണ് ഔവര്‍ ലേഡി ഓഫ് ബെസിയെറി സ്ഥിതി ചെയ്യുന്നത്. പാഷണ്ഡതകള്‍ കൊണ്ട് ഒരുകാലത്ത് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സ്ഥലമായിരുന്നു ലിമോസിന്‍. ഈ ദേവാലയത്തില്‍ നിരവധി അത്ഭുതങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ദേവാലയത്തിലേക്ക് വരുന്നവരെ വഴിതിരിച്ചും അവരുടെ വഴിമുടക്കിയും കഴിയുന്ന ഒരാള്‍ ആ പ്രദേശത്തുണ്ടായിരുന്നു. മതവിരുദ്ധനായ വ്യക്തി.

    പരിശുദ്ധ അമ്മയോടു അയാള്‍ക്ക് പുച്ഛവും പരിഹാസവുമായിരുന്നു. പക്ഷേ ഒരു നാള്‍ തന്റെ തിന്മകള്‍ക്കെല്ലാം അയാള്‍ക്ക് വലിയ വില കൊടുക്കേണ്ടിവന്നു. തന്റെ വീട് അഗ്നിക്കിരയാകുന്നത് അയാള്‍ക്ക് ഹൃദയവേദനയോടെ നോക്കിക്കാണേണ്ടിവന്നു. മറ്റുള്ളവരുടെ സഹായത്തോടെ തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും അതു സാധിച്ചില്ല. മാതാവിനോടു താന്‍ കാണിക്കുന്ന അവഗണനയ്ക്കും ഭക്തിരാഹിത്യത്തിനുമുള്ള മറുപടിയാണ് ഈ തീപിടുത്തം എന്ന് അയാള്‍ക്ക് തോന്നുകയും അയാള്‍ മനസ്തപിക്കുകയും ചെയ്തു. മാത്രവുമല്ല വീട് തീപിടിച്ചപ്പോള്‍ ഉയര്‍ന്ന അഗ്നിജ്വാലകള്‍ക്കിടയില്‍ മാതാവിന്റെ രൂപം മഹത്വത്തോടെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ അത്ഭുതദൃശം അവിടെയുള്ള എല്ലാവരെയും അതിശയിപ്പിച്ചു. അവര്‍ പെട്ടെന്ന് മുട്ടുകുത്തി. പാഷണ്ഡികള്‍ക്കും അതു ചെയ്യാതെ നിവൃത്തിയില്ലാതെയായി.

    ആ മനുഷ്യനും അക്കൂട്ടത്തില്‍ പെടുന്നു. തന്നോട് കരുണ കാണിക്കണമേയെന്ന് അയാള്‍ മുട്ടുകുത്തിന ിന്ന് ദൈവമാതാവിനോട് അപേക്ഷിച്ചു. ആ നിമിഷം അയാളുടെ ആത്മാവില്‍ പരിവര്‍ത്തനം സംഭവിച്ചു. പിന്നീട് മരിയഭക്തനായി അയാള്‍ ജീവിതാവസാനം വരെ കഴിഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!