എറണാകുളം: ഏകീകൃതകുര്‍ബാനക്രമവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരുന്ന തര്‍ക്കങ്ങള്‍ക്ക് താല്ക്കാാലിക വിരാമമമായി. എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് താല്ക്കാലികവിരാമമായത്. കളക്ടര്‍ എന്‍എസ് കെ ഉമേഷിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനിയുമായി വൈദികര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് വൈദികര്‍ സമരം അവസാനിപ്പിച്ചത്. ഞായറാഴ്ച രാത്രി എട്ടിനാരംഭിച്ച ചര്‍ച്ച രണ്ടു ഘട്ടങ്ങളിലായി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുവരെ തുടര്‍ന്നിരുന്നു.